പശുവിനെ അറുത്തുവെന്ന് ആരോപിച്ച് ജാര്‍ഘണ്ഡില്‍ വീണ്ടും ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഖുന്തി ജല്‍തന്ദ സുവാരി ഗ്രാമത്തില്‍ ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. അക്രമത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പശുവിനെ അറുത്തുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ഇവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. സെപ്തംബറില്‍ മാത്രം സംസ്ഥാനത്തുടനീളം മൂന്ന് ആള്‍ക്കൂട്ട ആക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട ആക്രമണം; പശുവിനെ അറുത്തുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
RELATED ARTICLES