തിരൂർ പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ജംഷീര്‍, ആഷിഖ്, സല്മാന് എന്നിവര്‍ക്കാണ് ഇന്നലെ രാത്രി വെട്ടേറ്റത്. കാറില്‍ എത്തിയ ഒരു സംഘം ഇവരുടെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. വെട്ടേറ്റ രണ്ട് പേര് മുസ്ലീം ലീഗ്- കോണ്‍ഗ്രസ് അനുഭാവികളാണ്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ രാത്രി പതിനൊന്നിനും പന്ത്രണ്ടിനും ഇടയിലാണ് ആക്രമണം ഉണ്ടായത്. ജംഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും മറ്റ് രണ്ട് പേര് തിരൂര്‍ ജില്ലാ ആശുപത്രിയിലുമാണുള്ളത്.
അർദ്ധരാത്രിയിൽ തിരൂർ പറവണ്ണയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് കാറിലെത്തിയവർ
RELATED ARTICLES