ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അനു സിത്താര.മോഡേണ്‍ ചിന്താഗതിയുമായി മുന്നേറുന്നവര്‍ വരെ ശാലീന സുന്ദരികളെയാണ് ഇഷ്ടപ്പെടുന്നത്. നടി സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ടിവാണ് , നിറയെ ചിത്രങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഫോട്ടോക്ക് പരിഹാസരീതിയിലുള്ള കമന്റ് ചെയ്ത ആരാധകന് മറുപടി നല്കി നടി അനു സിത്താര. നിമിഷ സജയനൊപ്പമുള്ള ചിത്രമാണ് അനു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
വരത്തനിലെ ഞരമ്ബുരോഗിയായി വേഷമിട്ട വിജിലേഷിന്റെ ചിത്രമാണ് ഒരാള്‍ ഈ ചിത്രത്തിന് കമന്റ് ചെയ്തത്. ക്ലൈമാക്സ് രംഗത്തില്‍ വിജിലേഷുള്പ്പെടെയുള്ള വില്ലന്മാര്ക്കെതിരെയുള്ള നായകന് ഫഹദ് ഫാസിലിന്റെ ഫൈറ്റ് ചിത്രമാണ് അനു മറുപടിയായി പോസ്റ്റ് ചെയ്തതും. ആയിരത്തിലധികം ലൈക്കുകളാണ് അനുവിന്റെ കമന്റിന് ലഭിച്ചത്.പിന്നാലെ ആദ്യ കമന്റിട്ടയാളെ ട്രോളി നിരവധി ആരാധകരും കമന്റിന് താഴെയെത്തി.