പത്തു ദിവസത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ ഐഎസ്എലില്‍ ആദ്യ ജയം എടികെയ്ക്കൊപ്പം. ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് എടികെ പരാജയപ്പെടുത്തി. ബല്‍വന്ത് സിംഗും മൊറോക്കന്‍ താരം എല്‍ മൈമുനിയുമാണ് എടികെയ്ക്കായി ഗോള്‍ നേടിയത്. പ്രീതം കോട്ടാല്‍ ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ നേടി. ആദ്യ പകുതിയില്‍ ബല്‍വന്ത് സിംഗിന്റെ ഗോളില്‍ എടികെ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ പ്രീതം കോട്ടാലിലൂടെ ഡല്‍ഹി തിരിച്ചടിച്ചു.
കളി സമനിലയിലേക്ക് നീങ്ങുമ്ബോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെയാണ് എടികെ ഗോള്‍ നേടിയത്. എല്‍ മൗമുനിയാണ് സ്കോര്‍ ചെയ്തതെങ്കിലും ജയേഷ് റാണയായിരുന്നു ഗോളിനു വഴിയൊരുക്കിയത്. മധ്യവരയ്ക്കു അരികിനിന്നും ഡല്‍ഹി ബോക്സിലേക്ക് പറന്നുകയറിയ റാണ മൗമുനിക്ക് ഗോള്‍ പാകത്തില്‍ പന്ത് നല്‍കുകയായിരുന്നു. ജയത്തോടെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ എടികെ തിരിച്ചുവരവ് ഗംഭീരമാക്കി.