ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്ബരയില്‍ ഇന്ത്യ 4-1 എന്ന നിലയില്‍ തോറ്റശേഷം മുന്‍ കളിക്കാരും കളി വിദഗ്ധരും തോല്‍വിയുടെ കാരണം കണ്ടുപിടിക്കുന്ന തിരക്കിലാണ്. ക്യാപ്റ്റന്‍ വിരാട് കോലി 593 റണ്‍സെടുത്ത് മുന്നില്‍നിന്നു നയിച്ചെങ്കിലും മറ്റു ബാറ്റ്സ്മാന്മാര്ക്ക് കാര്യമായ സ്കോര്‍ കണ്ടെത്താനാകാത്തതോടെ ഇന്ത്യ പരമ്ബര തോല്‍വി ഏറ്റുവാങ്ങി.
ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്തെന്ന് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കും വിലയിരുത്തലുണ്ട്. ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുന്നതിന് മുന്‍പ് കാര്യമായ പരിശീലന മത്സരങ്ങളില്ലാത്തതാണ് ഇന്ത്യയുടെ തോല്‍വിക്കിടയാക്കിയതെന്ന് ധോണി പറയുന്നു. ബാറ്റ്സ്മാന്മാര്ക്ക് മാന്യമായ സ്കോര്‍ കണ്ടെത്താന്‍ കഴിയാത്തത് പരിശീലന കുറവാണ്. എന്നിരുന്നാലും തോല്‍വി കളിയുടെ ഭാഗമാണ്. ഇന്ത്യ ഇപ്പോഴും ലോക ഒന്നാം നമ്ബര്‍ ടീമാണെന്നകാര്യം മറക്കരുതെന്നും ധോണി ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് എസ്സെക്സിനെതിരായ ഒരു പരിശീലന മത്സരം മാത്രമാണ് ഇന്ത്യ കളിച്ചത്. സൗത്ത് ആഫ്രിക്കയില്‍ പര്യടനത്തിനെത്തിയപ്പോള്‍ ഒരു പരിശീലന മത്സരം ഇന്ത്യ ഉപേക്ഷിക്കുകയും ചെയ്തു. പരിശീലന മത്സരംപോലുമില്ലാതെ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച് വിദേശ പര്യടനത്തില്‍ രവിശാസ്ത്രിയും കോലി രംഗത്തെത്തിയിരുന്നു. എന്നാല്‍, പരിശീലന മത്സരത്തിന്റെ അഭാവം അവര്‍ക്ക് തിരിച്ചടിയാകുകയും ചെയ്തു.