മീന്‍ വിറ്റ് ഉപജീവനം കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ താരമായ ഹനാന് ഹമീദ് ഇന്നലെയാണ് വാഹാനപകടത്തില്‍ പെട്ടത്. നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഹനാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ഹനാന്റെ കൃത്യമായ ആരോഗ്യവിവരങ്ങള്‍ പുറത്തറിയാത്തതോടെ ആദ്യഘട്ടത്തില്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ഹനാന്റെ ചികിത്സാ വിവരങ്ങളെ കുറിച്ച് ഫേസ്ബുക്ക് ലൈവുമായി എത്തിയിരിക്കുകയയാണ് അല്‍ അസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പൈജാസ്. പരിക്കേറ്റ ഹനാനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഹനാന്റെ നട്ടെല്ലിന്റെ പരിക്കിന് നടത്തിയ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചു; ഫേസ്ബുക്ക് ലൈവുമായി അധികൃതർ
RELATED ARTICLES