ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിലെ നിരാശജനകമായ പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ സൈന നെഹ്വാള് വനിതാ താരങ്ങളുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി. പുരുഷന്മാരില് കിഡംബി ശ്രീകാന്തും രണ്ട് സ്ഥാനം ഇടിഞ്ഞ് എട്ടാം റാങ്കിങ്ങിലെത്തിയിട്ടുണ്ട്. ചാമ്ബ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും വെള്ളി മെഡല്‍ നിലനിര്‍ത്തിയ പി വി സിന്ധു റാങ്കിങ്ങിലെയും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ലോക റാങ്കിങ്ങില്‍ മൂന്നാമതാണ് സിന്ധു ഇപ്പോള്‍. പുരുഷന്മാരുടെ കളിയില്‍ രണ്ടാം റൗണ്ടില്‍ പുറത്തായ എച്ച്എസ് പ്രണോയി പതിനൊന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. അതേസമയം സായ് പ്രണീത് റാങ്ക് പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 24 ല്‍ എത്തി.
ലോക ബാഡ്മിന്റണ്‍ റാങ്കിങ്; ആദ്യ പത്തില്‍ നിന്ന് സൈന പുറത്ത്, സിന്ധുവിനു മൂന്നാംസ്ഥാനം
RELATED ARTICLES