728x90_1 IFRAME SYNC
728x90_1 IFRAME SYNC
728x90_1 IFRAME SYNC
HomeMake It Modernസുഹൃത്തുക്കളില്ലാത്തത് പുകവലിയെക്കാള്‍ ദോഷം !

സുഹൃത്തുക്കളില്ലാത്തത് പുകവലിയെക്കാള്‍ ദോഷം !

ചിലർക്ക് ഒറ്റക്കിരിക്കുന്നതാണ് ഇഷ്ടം. അത്തരക്കാർക്ക് സുഹൃത്തുക്കളും കുറവായിരിക്കും. എന്നാൽ, സുഹൃത്തുക്കളില്ലാത്തത് പുകവലിയെക്കാള്‍ ദോഷം ചെയ്യുമെന്ന് ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. സുഹൃത്തുക്കളില്ലാതെ ഒറ്റയ്ക്ക് കഴിയുന്നവരില്‍ മറ്റുളളവരെ അപേക്ഷിച്ച്‌ മാനസികസമ്മര്‍ദ്ദം കൂടുതലായിരിക്കും. ഇത് ശരീരത്തില്‍ അമിതമായതോതില്‍ ഫൈബ്രിനോജന്‍ ഉണ്ടാകാനിടയാക്കും. അപകടം സംഭവിക്കുമ്ബോഴും രക്തം നഷ്ടമാകുമ്ബോഴും ശരീരത്തില്‍ ഉണ്ടാകുന്ന മാംസ്യമാണ് ഫൈബ്രിനോജന്‍. ഇത് അമിതമായ തോതില്‍ ഉത്പാദിക്കപ്പെടുന്നത് ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കും.

468x60 468x60_1 IFRAME SYNC

ഒറ്റയ്ക്ക് കഴിയുന്നവര്‍ ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്താത്തായും കണ്ടെത്തി. അതുകൊണ്ടുതന്നെ സാമൂഹിക ബന്ധങ്ങള്‍ക്ക് ഒരാളുടെ ആരോഗ്യത്തില്‍ ഏറെ സ്വാധീനമുണ്ടെന്നും പഠനം പറയുന്നു. സുഹൃത്തുക്കളുമായും ബന്ധുക്കളായും നല്ല സാമൂഹികബന്ധം പുലര്‍ത്തുന്നവരുടെ ശരീരത്തില്‍ ഫൈബ്രിനോജന്റെ അളവ് കുറവാണെന്നിരിക്കെ ഇതിലൊഒന്നും താല്‍പര്യമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നവരില്‍ ഫൈബ്രിനോജന്റെ അളവ് കൂടുതലാണെന്നും പഠനം പ്രസിദ്ധീകരിച്ച റോയല്‍ സൊസൈറ്റി ബി ബയോളജിക്കല്‍ ജേര്‍ണലില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments