HomeNewsLatest Newsഈ സ്പയിൻ രാജകുമാരി സരിതയേയും വെല്ലും !

ഈ സ്പയിൻ രാജകുമാരി സരിതയേയും വെല്ലും !

മാഡ്രിഡ്: ഈ രാജകുമാരി സരിതയേയും വെല്ലും. ! സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും നടത്തിയതിന് സ്‌പെയിന്‍ രാജകുമാരിയും ഭര്‍ത്താവും വിചാരണ നേരിടുന്നു. സ്‌പെയിനിലെ ക്രിസ്റ്റീന രാജകുമാരിയാണ് വിചാരണ നേരിടുന്നത്. നികുതി വെട്ടിപ്പ് നടത്തിയതിന് എട്ട് വര്‍ഷം വരെ ഇവര്‍ക്ക് തടവ് ശിക്ഷ ലഭിച്ചേക്കാം. 1975ല്‍ അധികാരം വിഘടിയ്‌പ്പെട്ടതിന് ശേഷം ശേഷം ആദ്യമായാണ് ഒരു രാജകുടുംബാംഗം സ്‌പെയിനില്‍ വിചാരണ നേരിടുന്നത്. ലാഭേച്ഛയോടെയല്ലാതെ പ്രവര്‍ത്തിയ്ക്കുന്ന ക്രിസ്റ്റീനയുടെ സ്ഥാപനമായ നൂസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റേ പേരിലാണ് ഇവർ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയത്. സര്‍ക്കാരില്‍ നിന്നും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ മുഖേന ലഭിച്ചിരുന്ന ഫണ്ടുകള്‍ ഇവര്‍ സ്വന്തം അക്കൗണ്ടിലേയ്ക്കും ഭര്‍ത്താവിന്റെ അക്കൗണ്ടിലേയ്ക്കും മാറ്റുകയായിരുന്നു. ടാക്‌സ് വെട്ടിപ്പ് നടത്തിയാണ് വന്‍ തോതില്‍ പണം തട്ടിയത്. സര്‍ക്കാരിനെ കബളിപ്പിച്ച് കോടികളാണ് ക്രിസ്റ്റീനയും ഭര്‍ത്താവ് ഉര്‍ദാന്‍ഗാരിനും ചെർന്നുണ്ടാക്കിയത്. 2007 2008 കാലയളവിലാണ് ഇവര്‍ വന്‍ ക്രമക്കേടുകള്‍ നടത്തിയത്. രാജകുമാരിയും ഭര്‍ത്താവും ഉള്‍പ്പടെ 16 പേര്‍ കേസില്‍ പ്രതികളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments