728x90_1 IFRAME SYNC
728x90_1 IFRAME SYNC
728x90_1 IFRAME SYNC
HomeAround KeralaKollamസിനിമ മോഡൽ ഹൈടെക് വിദ്യകളുമായി ഒരു പീഡന വീരൻ !

സിനിമ മോഡൽ ഹൈടെക് വിദ്യകളുമായി ഒരു പീഡന വീരൻ !

പ്ലസ്‌ വണ്‍ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്സിലെ പ്രതി സുജിത്തിന്
പീഡനവും ജയിൽവാസവും ഒരു ഹോബിയാണ്. പുനലൂരിലെ പ്ളസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ച് റിമാൻഡിൽ കഴിഞ്ഞ് പുറത്തിറങ്ങി മാസങ്ങൾ കഴിയും മുമ്പാണ് മണിയാർ കാവ് കേളൻകാവ് ആർ.പി. എൽ. ക്വാർട്ടേഴ്സിലെ സുജിത്തിന് (24 ) വീണ്ടും ഒരു പ്ളസ് വൺ വിദ്യാർത്ഥിനിയോട് ആഗ്രഹം തോന്നിയത്. തുടർച്ചയായി മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് പിതാവ് വഴക്കുപറഞ്ഞതോടെ അതൊരു കാരണമാക്കി പെണ്‍കുട്ടി സുജിത്തിനൊപ്പം വീടുവിട്ടിറങ്ങി. ‘ദൃശ്യം’ സിനിമയിൽ നിന്ന് കടമെടുത്ത സുജിത്തിന്റെ ഹൈടെക് ബുദ്ധിയുണരാൻ അധികനാൾ വേണ്ടിവന്നില്ല. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയുമായി വന്ന് തിരിച്ചുപോകുന്ന ലോറിയിൽ മൊബൈൽഫോൺ നിക്ഷേപിച്ചാണ് സുജിത്ത് പെൺകുട്ടിയുമായി മുങ്ങിയത്. അഞ്ചൽ പൊലീസ് സിംകാർഡ് പിന്തുടർന്ന് തമിഴ്നാട്ടിലെ കുഗ്രാമങ്ങളിലെല്ലാം തെക്ക് വടക്ക് നടക്കുമ്പോഴും സുജിത്ത് കൊല്ലം ജില്ലയിൽത്തന്നെ പ്ളസ്‌വൺകാരി പെണ്‍കുട്ടിയുമായി സുഖിച്ചുനടക്കുകയായിരുന്നു. തമിഴ്നാട്ടിൽ ലോറി പോയ സ്ഥലങ്ങളിലെല്ലാം അലഞ്ഞ പൊലീസ് ഒടുവിൽ ആലംകുളം സ്റ്റേഷനിലെത്തിയപ്പോഴാണ് സുജിത്തും പെൺകുട്ടിയും പൊന്നാനിയിലുണ്ടെന്നറിഞ്ഞത്.
പിടി വീണത്‌ ഇങ്ങനെയാണ്: വീടുവിട്ടിറങ്ങിയ പെൺകുട്ടിയെയും കൊണ്ട് സുജിത്ത് ആദ്യം കുറേ ദിവസം താമസിച്ചത് ചാത്തന്നൂരിലെ സുഹൃത്തിന്റെ വീട്ടിലാണ്. അവിടെ കുറേദിവസം തങ്ങി നേരെ പാലക്കാട്ടേക്ക് വണ്ടി കയറി. അവിടെ നിന്ന് നേരെ മാർത്താണ്ഡത്തെത്തി. അവിടെ നിന്നാണ് മതം മാറാനുള്ള ലക്ഷ്യം വച്ച് പൊന്നാനിയിലെത്തിയത്. പൊന്നാനിയിൽ ഒരു പള്ളിയിലെത്തി മതം മാറുകയായിരുന്നു സുജിത്തിന്റെ ലക്ഷ്യം. എന്നാൽ ഇതിനായി പള്ളിയിലെത്തിയ സുജിത്തിന് അധികാരികൾ ആവശ്യപ്പെട്ട രേഖകൾ നൽകാനായില്ല. സംശയം തോന്നിയ പള്ളി അധികാരികൾ ഇരുവരെയും തടഞ്ഞു വച്ചശേഷം പോലീസ്സിൽ വിവരം അറിയിച്ചു .തുടർന്ന് പോലീസ് എത്തി ഇവരെ പൊക്കുകയായിരുന്നു. പെൺകുട്ടി ഇപ്പോൾ അച്ഛനമ്മമാർക്കൊപ്പം കഴിയുന്നു. സുജിത്ത് ജയിലിലും.
വിളക്കുമാടത്തെ പെൺകുട്ടിയുടെ കേസിൽ പൊലീസ് ജയിലിൽ നിന്ന് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്താനിരിക്കുകയാണ്. പുനലൂരിലെ കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. രണ്ടു കേസുകളിലെയും ഇരകൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളായതിനാൽ തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവയ്ക്കൽ, ബലാൽസംഗം എന്നിങ്ങനെയുള്ള കുറ്റമാണ് ചുമത്തുകയെന്ന് പൊലീസ് പറഞ്ഞു.
തങ്ങളുടെ കുടുംബത്തിൽ പിറന്ന കുരങ്ങായാണ് സുജിത്തിനെ വീട്ടുകാർ കാണുന്നത്. പ്ളാന്റേഷൻ കോർപ്പറേഷന്റെ റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളാണ് സുജിത്തിന്റെ ശ്രീലങ്കൻ വംശജരായ അച്ഛനമ്മമാർ. ഓട്ടോറിക്ഷയോടിക്കലാണ് സുജിത്തിന്റെ തൊഴിൽ. ഇടയ്ക്കിടെ തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ പച്ചക്കറി കൊണ്ടുവന്ന് വിൽപ്പന നടത്തുകയും ചെയ്യും. തമിഴ്നാട് ബന്ധം അങ്ങനെ തുടങ്ങിയതാണ്.

468x60 468x60_1 IFRAME SYNC
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments