HomeCinemaMovie Newsഇതെന്തൊരു സാമ്യം ! ഈ 'അപരത്തി' ആരെയും വെല്ലും ! -വീഡിയോ

ഇതെന്തൊരു സാമ്യം ! ഈ ‘അപരത്തി’ ആരെയും വെല്ലും ! -വീഡിയോ

ലോകത്തെ പല പ്രശസ്തരായ വ്യക്തികൾക്കും അപരന്മാർ ഉണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും, എന്തിന് സിനിമയ്ക്കകത്ത് പൃഥ്വിരാജിന് വരെ അപരന്മാരെ കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ ഒരു കാര്യം. നരേന്ദ്ര മോദിയുടെ അപരന്‍ ഇന്ത്യ ഭരിയ്ക്കുന്നില്ല, ഉമ്മന്‍ ചാണ്ടിയുടെ അപരന്‍ കേരളവും ഭരിയ്ക്കുന്നില്ല. പൃഥ്വിയുടെ മുഖഛായയുള്ളയാള്‍ സിനിമയില്‍ അഭിനയിക്കുന്നുമില്ല. അവിടെയാണ് ഈ ‘അപരത്തി’ വ്യത്യസ്തയാകുന്നത്. നസ്‌റിയയുടെ മുഖഛായയുള്ള ഈ ‘അപരത്തി’ ഇപ്പോള്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ്.ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പേ അവസരങ്ങളൊരുപാട് തേടിയെത്തിയും കഴിഞ്ഞു.

ഇത് വര്‍ഷ ബൊല്ലമ്മ. ശശികുമാറാണ് വര്‍ഷയെ സിനിമയില്‍ എത്തിച്ചത്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ വര്‍ഷയ്ക്ക് നാല് സിനിമകള്‍ കൈയ്യില്‍കിട്ടികഴിഞ്ഞു. തമിഴ് സിനിമയിലൂടെയാണ് വർഷ വരുന്നത്.

NASRIYA 2

തന്റെ സിനിമയിലേക്കുള്ള വരവ് വർഷ പറയുന്നു:

”രണ്ട് വര്‍ഷം മുമ്പ് എന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് നസ്‌റിയയ്ക്ക് ഡിമാന്റുള്ള സമയമായിരുന്നു. എനിക്കും ലൈക്കുകളും കമന്റുകളും ഒരുപാട് വന്നു.പലരും എന്നെ ഡ്യൂപ്ലിക്കറ്റ് നസ്‌റിയ എന്ന് വിളിച്ചു. ആദ്യമൊക്കെ പലരും നസ്‌റിയ എന്ന് പറയുമ്പോള്‍ പേടിയുണ്ടായിരുന്നു. പിന്നെ പിന്നെ ഞാനത് ഉപയോഗിക്കാന്‍ തുടങ്ങി.പിന്നീട് ഞാന്‍ രാജറാണി എന്ന ചിത്രത്തിലെ നസ്‌റിയയുടെ സംഭാഷണം ഡബ്ബ്മാഷ് ചെയ്ത വീഡിയോ യൂട്യൂബിലിട്ടു. അതിനും വലിയ റീച്ച് കിട്ടി. അതാണ് സിനിമയിലേക്കുള്ള അവസരം തുറന്നു തന്നത്”

കാര്യം ഇതൊക്കെയാണെങ്കിലും വർഷ ഇതുവരെ നസ്‌റിയയെ നേരിട്ടു കണ്ടിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments