HomeNewsLatest Newsദുബായിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാത്തവർക്ക് ഇനി വിസ പുതുക്കാൻ കഴിയില്ല ! പ്രവാസികൾക്ക് അവസാന അവസരം...

ദുബായിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാത്തവർക്ക് ഇനി വിസ പുതുക്കാൻ കഴിയില്ല ! പ്രവാസികൾക്ക് അവസാന അവസരം !

ദുബായ്: അവസാന തീയതിക്കകം നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജീവനക്കാരെ ഉള്‍പ്പെടുത്താത്ത ചെറുകിട കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്ന് ഡി.എച്ച്.എ. ഡയറക്ടര്‍ ഡോ. ഹൈദര്‍ സഈദ് അല്‍ യൂസുഫ്. എന്നാല്‍, വിദേശ ജീവനക്കാരുടെ ആശ്രിതരെയും വീട്ടു ജോലിക്കാരെയും ഡിസംബര്‍ 31-വരെ പിഴയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി.) യും ഇന്‍ഷുറന്‍സ് ബിസിനസ് ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ഡോ. ഹൈദറിന്റെ വിശദീകരണം. പദ്ധതിയുടെ അവസാനഘട്ടത്തിന്റെ കാലാവധി മുന്‍നിശ്ചയിച്ചപ്രകാരം ജൂണ്‍ 30 തന്നെയാണ്.

Also read: ഗൾഫിൽ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത തെളിയിക്കാന്‍ കഴിയാത്ത ഇന്ത്യന്‍ നഴ്‌സുമാര്‍ അറസ്റ്റ് ഭീതിയില്‍

ജൂലായ് മുതല്‍ ഏതൊരു വിദേശിക്കും വിസ പുതുക്കുന്നതിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ആവശ്യമാണ്. 99 ജീവനക്കാര്‍ വരെയുള്ള ചെറുകിട കമ്പനികളും ആശ്രിതരും വീട്ടുജോലിക്കാരുമടക്കമുള്ള വിഭാഗങ്ങള്‍ക്ക് അവസാന ഘട്ടത്തില്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള അവസരമാണിത്. നിലവില്‍ 90 ശതമാനം സ്വദേശികളും 75 ശതമാനത്തോളം വിദേശികളും ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവരാണ്. ഇതുവരെ മൊത്തം 32 ലക്ഷം പേര്‍ അംഗങ്ങളായി. ഇന്‍ഷുറന്‍സ് ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ സഹ്‌റ അലി, ഐ.ബി.പി.സി. പ്രസിഡന്റ് ഖുല്‍വന്ദ് സിങ്, സെക്രട്ടറി ജനറല്‍ ജെയിംസ് മാത്യു എന്നിവരും സംസാരിച്ചു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments