HomeNewsShortജര്‍മനിയിൽ ഷോപ്പിങ്മാളിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

ജര്‍മനിയിൽ ഷോപ്പിങ്മാളിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

ബെര്‍ലിന്‍: ജര്‍മനിയിലെ മ്യൂണിക്ക് ഒളിംപിക്‌സ് സ്റ്റേഡിയത്തിനു ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. അക്രമി പതിനെട്ടുകാരനെന്ന് പൊലീസ്‌. ജര്‍മന്‍ സമയം വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. വൈകീട്ട് 5.50ഓടെ ഒളിംപ്യ വ്യാപാരസമുച്ചയത്തില്‍ നിന്ന് വെടിയൊച്ച കേട്ടതായുള്ള ഫോണ്‍ സന്ദേശം പൊലീസിനു ലഭിക്കുകയായിരുന്നു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

https://youtu.be/d81-v5ZDYFg
ജര്‍മന്‍ സമയം വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അക്രമിയെ കണ്ടത്തൊന്‍ പൊലീസ് സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്. ജനങ്ങളോട് ഈ പ്രദേശത്തേക്ക് വരരുതെന്ന് പൊലീസ് ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ജര്‍മനിയിലെ പ്രാദേശിക ട്രെയിനില്‍ മഴുവും കത്തിയുമായി ഒരു യുവാവ് നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു. ചെറുപ്പക്കാരനായ ഇയാള്‍ പാകിസ്താനിയോ അഫ്ഗാന്‍കാരനോ ആയിരിക്കാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

 
മൂന്നു പേരാണ് പ്രധാനമായും ആക്രമണത്തിനുണ്ടായിരുന്നതെന്നും പൊലീസ് സൂചിപ്പിച്ചു. തോക്കുകളുമായിട്ടാണ് ഇവര്‍ ഒളിച്ചു കടന്നിരിക്കുന്നത്. അതിനാല്‍ത്തന്നെ പൊതുഗതാഗതം ഉള്‍പ്പെടെ നിര്‍ത്തിവച്ചുകൊണ്ട് പൊലീസ് കനത്ത പരിശോധന ആരംഭിച്ചിരിക്കുകയാണ്.രക്ഷപ്പെട്ട അക്രമികള്‍ സമീപത്തെ മെട്രോ സ്റ്റേഷനുകളിലൊന്നിലുംവെടിവെപ്പു നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗൾഫിൽ തൊഴിൽ അവസരങ്ങളുടെ ചാകര വരുന്നു!

ഈ ജ്യൂസുകള്‍ക്കൊപ്പം ഗുളിക കഴിക്കുന്നവർ സൂക്ഷിക്കുക ! അപകടം പതിയിരിക്കുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments