HomeNewsTHE BIG BREAKINGകെഎസ്‍യു സംസ്ഥാന പ്രസി‍ഡന്‍റിനെതിരെ കെ സുധാകരന്‍; കേന്ദ്രനേതൃത്വത്തെ സമീപിച്ചു

കെഎസ്‍യു സംസ്ഥാന പ്രസി‍ഡന്‍റിനെതിരെ കെ സുധാകരന്‍; കേന്ദ്രനേതൃത്വത്തെ സമീപിച്ചു

തന്നെ അപമാനിക്കുന്ന നിലപാട് അലോഷ്യസ് സേവിയറില്‍ നിന്നുണ്ടായി എന്നാരോപിച്ച് കെഎസ്‍യു സംസ്ഥാന പ്രസി‍ഡന്‍റിനെതിരെ കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. കെഎസ്‍യു ക്യാംപിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസിയുടെ അന്വേഷണ സമിതിയോട് ഇന്ന് തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. കടുത്ത അച്ചടക്ക നടപടി വേണമെന്ന നിലപാടില്‍ അയവുവരുത്താതെ, കെഎസ്‍യു പ്രസി‍ഡന്‍റിനെ ഉന്നംവച്ചാണ് കെപിസിസി അധ്യക്ഷന്‍റെ നീക്കം. നെയ്യാര്‍ഡാമില്‍ നടന്ന പഠനക്യാംപിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് അപമാനിക്കാനാണെന്ന് കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. സ്വതന്ത്ര സംഘടനയെന്ന നിലയിലാണ് കെഎസ്‍യു പ്രവര്‍ത്തിക്കുന്നത്. നാലുപേര്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടി പോലും നീതിയുക്തമല്ലെന്നും പരാതിപറഞ്ഞു. അതേസമയം കെപിസിസി അന്വേഷണ സമിതിയുടെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ വേണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read also: കോളേജ് കാമ്പസിൽ 22 കാരനായ വിദ്യാർത്ഥിയെ മർദിച്ച് കൊലപ്പെടുത്തി; സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments