HomeNewsLatest Newsഗ്രേഡിങ് രീതിയിൽ മാറ്റം, ഓപ്പണ്‍ബുക്ക് പരീക്ഷ; സ്കൂള്‍ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതിയും അടിമുടി പരിഷ്കരിക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്

ഗ്രേഡിങ് രീതിയിൽ മാറ്റം, ഓപ്പണ്‍ബുക്ക് പരീക്ഷ; സ്കൂള്‍ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതിയും അടിമുടി പരിഷ്കരിക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്

സ്കൂള്‍ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതിയും അടിമുടി പരിഷ്കരിക്കാനായി വിദ്യാഭ്യാസവകുപ്പ്. എസ്.എസ്.എല്‍.സി. എഴുത്തുപരീക്ഷയില്‍ മിനിമം മാർക്ക് നിർബന്ധമാക്കുന്നതിനു പിന്നാലെയാണിത്. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ നിരന്തരമൂല്യനിർണയമാണ് (കണ്ടിന്യസ് ഇവാലുവേഷൻ-സി.ഇ.) കാര്യക്ഷമമാക്കുക. എൻ.സി.ഇ.ആർ.ടി. മൂല്യനിർണയത്തിന് നിർദേശിച്ച വിദ്യാർഥികളുടെ സമഗ്രവികാസരേഖ (ഹോളിസ്റ്റിക് പ്രൊഫൈല്‍ കാർഡ്-എച്ച്‌.പി.സി.) കേരളത്തിന് അനുസൃതമായി നടപ്പാക്കും.

പരിഷ്കാരങ്ങള്‍ ഇങ്ങനെ:

ഓപ്പണ്‍ബുക്ക് പരീക്ഷ- പുസ്തകങ്ങള്‍ റഫറൻസിനുനല്‍കി വായിച്ച്‌ ഉത്തരമെഴുതാം
ടേക്ക് ഹോം എക്സാം- ചോദ്യപേപ്പർ വീട്ടില്‍കൊണ്ടുപോയി ഉത്തരമെഴുതാം
ഓണ്‍ ഡിമാൻഡ് എക്സാം- ഒന്നിലേറെ പരീക്ഷയെഴുതാൻ അവസരം. അതില്‍ മികച്ചപ്രകടനം നോക്കി വിലയിരുത്തല്‍, കുട്ടി ആവശ്യപ്പെടുന്നമുറയ്ക്ക് പരീക്ഷയെഴുതാൻ അനുവദിക്കും.
തുറന്ന ചോദ്യാവലി

വാചാപരീക്ഷ
പഠനലക്ഷ്യങ്ങള്‍ അടയാളപ്പെടുത്താൻ നിലവാരസൂചകങ്ങള്‍
മൂല്യനിർണയം നിരീക്ഷിക്കാൻ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട സമിതി.
ഗ്രേഡിങ്ങും മാറും

ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ ഗ്രേഡിങ് നിർണയരീതിയും മാറും. ഇപ്പോള്‍ 75-100 ശതമാനം മാർക്ക് നോക്കിയാണ് എ ഗ്രേഡ്. ഇതില്‍ താഴെയുള്ള മാർക്ക് കണക്കാക്കി ബി, സി, ഡി, ഇ ഗ്രേഡുകളും നല്‍കും.

Read also: ആരും ഇറങ്ങിച്ചെല്ലാന്‍ ഭയക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ മുമ്പൻ; സാഹസിക രക്ഷാപ്രവര്‍ത്തകന്‍ കരിമ്പ ഷമീര്‍ അന്തരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments