HomeNewsLatest Newsകനത്ത മഴ; കോഴിക്കോടും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍; കോഴിഫാം തകർന്നു; 1500 കോഴി കൂടുകള്‍ നശിച്ചു

കനത്ത മഴ; കോഴിക്കോടും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍; കോഴിഫാം തകർന്നു; 1500 കോഴി കൂടുകള്‍ നശിച്ചു

കനത്ത മഴയില്‍ കൂരാച്ചുണ്ട് കരിയാത്തൻപാറയില്‍ ഉരുള്‍പൊട്ടല്‍. ഇരുപത്തെട്ടാംമൈല്‍ സ്വദേശി മുജീബിന്റെ കോഴിഫാം തകർന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് മീറ്ററുകളോളം താഴേക്ക് വരികയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്തു. പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണിയുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. 1500 കോഴി കൂടുകള്‍ നശിച്ചു. ഉരുള്‍പൊട്ടലില്‍ 200 കവുങ്ങുകളും നശിച്ചു.

ഇടുക്കി പൂച്ചപ്രയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വൻ നാശനഷ്ടം. രണ്ടു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏക്കർ കണക്കിന് കൃഷിയാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. വലിയ പാറക്കല്ലുകള്‍ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവന്നു. വലിയ രീതിയിലുള്ള നാശനഷ്ടമാണ് ഇന്നലെ ഉണ്ടായ കനത്തമഴയില്‍ ഇടുക്കിയുടെ പല ഭാഗങ്ങളിലും ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments