HomeNewsLatest Newsമകൾക്ക് വിമാനത്തിൽ ഭക്ഷ്യവിഷബാധ, ടിക്കറ്റ് മാറ്റിനൽകിയില്ല; ബോംബ് ഭീഷണിമുഴക്കി യുവാവ്

മകൾക്ക് വിമാനത്തിൽ ഭക്ഷ്യവിഷബാധ, ടിക്കറ്റ് മാറ്റിനൽകിയില്ല; ബോംബ് ഭീഷണിമുഴക്കി യുവാവ്

വിമാനത്താവളത്തിൽ നിന്ന് മറ്റൊരു ദിവസത്തേക്ക് എയർഇന്ത്യ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരനെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സുഹൈബി(29)നെയാണ് എയർഇന്ത്യയുടെ പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, ലണ്ടനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ എയർഇന്ത്യ വിമാനത്തിൽനിന്ന് മകൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും ഇത് ചോദ്യംചെയ്തതിലുള്ള പ്രതികാര നടപടിയാണെന്നും യുവാവ് ആരോപിച്ചു. മക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനാൽ തിരികെയുള്ള വിമാനടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിനൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നു. ഇത് വിമാനക്കമ്ബനി അനുവദിച്ചില്ല. ഇതേത്തുടർന്നാണ് യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച രാവിലെ 11.50-ന് ലണ്ടനിലേക്കുള്ള എയർഇന്ത്യ വിമാനത്തിൽ യാത്രചെയ്യാനായി കുടുംബത്തോടൊപ്പം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സുഹൈബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പരിശോധനകളുടെ ഭാഗമായി യാത്രക്കാരനെ ആദ്യം ഉദ്യോഗസ്ഥർ തടഞ്ഞുവയ്‌ക്കുകയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അതേസമയം, ദിവസങ്ങൾക്ക് മുമ്ബ് ലണ്ടനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ എയർഇന്ത്യ വിമാനത്തിൽനിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നും ആരോഗ്യനില മോശമായെന്നും യുവാവിൻ്റെ മൊഴി. ഇതേത്തുടർന്ന് ലണ്ടനിലേക്ക് പോകാനായി ചൊവ്വാഴ്ചത്തേക്ക് ബുക്ക് ചെയ്തിരുന്ന വിമാനടിക്കറ്റ് മറ്റൊരുദിവസത്തേക്ക് മാറ്റിനൽകാൻ യുവാവ് ആവശ്യപ്പെട്ടു.

എയർഇന്ത്യ കൂടുതൽ തുക ആവശ്യപ്പെട്ടെന്നും ഇത് കടുത്ത സാമ്ബത്തികബാധ്യതയുണ്ടാക്കുന്നതിനാൽ ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിക്കേണ്ടിവന്നുവെന്നാണ് യുവാവ് പറയുന്നത്. ഇതിൻ്റെ പേരിലാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന കേസിൽ കുടുക്കിയതായും യുവാവ് ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments