ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സി.ആര്.ആര്.പി.എഫ് വാഹനവ്യൂഹത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 7 ജവാന്മാര്ക്ക് പരിക്കേറ്റു. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേയ്ക്ക് പോയ വാഹനവ്യൂഹത്തിനുനേരെയാണ് ആക്രമണമുണ്ടായത്. 53, 179 സി.ആര്.പി.എഫ് ബറ്റാലിയനില്‍ ഉള്‍പ്പെടുന്ന ജവാന്മാര്ക്കാണ് വെടിയേറ്റത്. പരിക്കേറ്റ ജവാന്മാരെ അനന്തനാഗിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സൈനിക യൂണിഫോമിലെത്തിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.ആരുടേയും നില ഗുരുതരമല്ല.