HomeAround Keralaസൂക്ഷിക്കുക, ഓൺലൈനായി സർട്ടിഫിക്കറ്റ് പുതുക്കിയ പോലീസുകാരന് നഷ്ടമായത് ഒന്നരലക്ഷം രൂപ; പുതിയ തട്ടിപ്പ്

സൂക്ഷിക്കുക, ഓൺലൈനായി സർട്ടിഫിക്കറ്റ് പുതുക്കിയ പോലീസുകാരന് നഷ്ടമായത് ഒന്നരലക്ഷം രൂപ; പുതിയ തട്ടിപ്പ്

ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള ബയോമെട്രിക് സിസ്റ്റം വഴി ലൈഫ് സര്‍ട്ടിഫിക്കെറ്റ് പുതുക്കാൻ ശ്രമിക്കവേ സര്‍വീസില്‍ നിന്നും വിരമിച്ച പോലീസുകാരന് നഷ്ടമായത് 1.27 ലക്ഷം രൂപ. ഇദ്ദേഹത്തിന്റെ മകനാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി തട്ടിപ്പിന് ഇരയായത്.

വെള്ളിയാഴ്ചയാണ് ശിവസ്വാമിയുടെ ഫോണില്‍ ഒരു കോള്‍ വരുന്നത്. വിളിച്ച സ്ത്രീ സര്‍ട്ടിഫിക്കറ്റ് പുതുക്കാൻ സഹായിക്കാം എന്ന് പറഞ്ഞു. നിരവധി തവണ സ്ലോട്ട് ബുക്ക് ചെയ്യാൻ ശ്രമിച്ചിരുന്നത് കൊണ്ട് ഫോണ്‍ കോള്‍ യഥാര്‍ത്ഥമായിരിക്കും എന്നാണ് ഞാൻ കരുതിയത്. തുടര്‍ന്ന് അവര്‍ ആവശ്യപ്പെട്ടപോലെ എല്ലാ ഗവണ്മെന്റ് രേഖകളും ഞാൻ നല്‍കി, തുടര്‍ന്ന് ബാങ്കില്‍ നിന്നും ഫോണിലേക്ക് ഒരു ഒടിപി വന്നു. ആ ഒടിപി പറയാൻ അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ബാങ്കിങ്ങ് നടപടികള്‍ക്കായി ആവും എന്ന് കരുതി ഞാൻ പറഞ്ഞുകൊടുത്തു. ഉടൻ തന്നെ അക്കൗണ്ട് ബാലൻസ് പൂജ്യമായി. ”എന്റെ അച്ഛനും അമ്മയും സുഖമില്ലാത്തവരാണ്, ആ പണമാണ് സമ്ബാദ്യമായി ആകെ ഉണ്ടായിരുന്നത്”, രോഹിത് പറഞ്ഞു.

” എന്റെ അച്ഛൻ ശിവസ്വാമി സര്‍വീസില്‍ നിന്നും വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അച്ഛൻ ഒരു ഹൃദ്രോഗി കൂടിയാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഞാൻ നിരവധി തവണ ബാങ്കില്‍ വിളിക്കുകയും ബ്യാട്ടരാമായണപുരത്തെ ബാങ്ക് നേരില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവര്‍ എനിക്കൊരു നമ്ബറും ലിങ്കും നല്‍കി. സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യാൻ ഒരു സമയത്തിന് വേണ്ടി ഞാൻ കുറെ തവണ ആ നമ്ബറില്‍ വിളിച്ചെങ്കിലും കിട്ടിയില്ല ” മകൻ രോഹിത് പറയുന്നു. സംഭവത്തില്‍ ബ്യാട്ടരാമായണപുരം പോലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments