HomeHealth Newsഈ പഴങ്ങൾ കഴിച്ചതിനു ശേഷം വെള്ളം കുടിക്കാറുണ്ടോ ? അപകടമാണ് !

ഈ പഴങ്ങൾ കഴിച്ചതിനു ശേഷം വെള്ളം കുടിക്കാറുണ്ടോ ? അപകടമാണ് !

ജലം എന്നത് ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. മനുഷ്യ ശരീരം ഭാരം 2/3 വെള്ളം കൊണ്ടുള്ളതാണ്. രക്തം, പേശികള്‍, മസ്തിഷ്‌ക ദ്രവ്യങ്ങള്‍, എല്ലുകള്‍ എന്നിവയില്‍ യഥാക്രമം 83%, 75%, 74%, 22% ജലം അടങ്ങിയിരിക്കുന്നു. ഭൂമിയിലെ ഏറ്റവും സമ്പന്നമായ സംയുക്തമാണ് വെള്ളം. എല്ലാ ജീവജാലങ്ങളും, ഒന്നോ അതിലധികമോ രൂപത്തില്‍, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം ആവശ്യമുണ്ട്. അത് നമ്മുടെ ശരീരത്തിലെ ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്.

ഏറ്റവുമധികം ജലം അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥമാണ് പഴങ്ങള്‍. അതുകൊണ്ട് തന്നെ ചില ഫ്രൂട്ട്‌സ് കഴിച്ചതിന് തൊട്ടുപിന്നാലെ വെള്ളം കുടിക്കുന്നത് അപകടമാണെന്നാണ് കണ്ടെത്തല്‍. കാരണം പഴങ്ങള്‍ കഴിച്ചതിന് ശേഷം വെള്ളം കുടിക്കുമ്ബോള്‍ ശരീരത്തിലെ പിഎച്ച്‌ ലെവല്‍ വ്യത്യാസപ്പെടുകയും ദഹന പ്രക്രിയയെ സാവധാനമാക്കുകയും ചെയ്യുന്നു. ഇതുമൂലം ചിലപ്പോള്‍ വയറുവേദനയും അനുഭവപ്പെടാം. ഇത്തരത്തില്‍ ഏതൊക്കെ പഴങ്ങളാണ് കഴിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. ചിലര്‍ ഉപ്പുവിതറി പേരയ്‌ക്ക കഴിക്കാറുണ്ട്. അങ്ങനെ ഉപ്പ് ചേര്‍ത്ത് കഴിക്കുമ്ബോള്‍ ദാഹം അനുഭവപ്പെടാം. എന്നാല്‍ പേരയ്‌ക്ക് കഴിച്ചതിന് തൊട്ടുപിന്നാലെ വെള്ളം കുടിച്ചാല്‍ ദഹനപ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതുപോലെ തന്നെയാണ് നേന്ത്രപ്പഴവും. പഴം കഴിച്ച്‌ വെള്ളം കുടിച്ചാലും ദഹനത്തെ ബാധിക്കും. പിയര്‍ കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാല്‍ ചുമയും ജലദോഷവും വന്നേക്കാം. ആപ്പിളും പ്രശ്‌നക്കാരന്‍ തന്നെയാണ്. ഗ്യാസ് ട്രബിളും ദഹന പ്രശ്‌നവും ഉണ്ടാകാന്‍ കാരണമാകുമെന്നാണ് പഠനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments