HomeCinemaമോഹൻലാലിനൊപ്പം അഭിനയിച്ചിട്ട് 13 വർഷമായി, അതിനൊരു കാരണമുണ്ട്: മണിയൻപിള്ള രാജു പറയുന്നു

മോഹൻലാലിനൊപ്പം അഭിനയിച്ചിട്ട് 13 വർഷമായി, അതിനൊരു കാരണമുണ്ട്: മണിയൻപിള്ള രാജു പറയുന്നു

മോഹൻലാലിനൊപ്പം ഞാൻ അഭിനയിച്ചിട്ട് 13 വർഷമായി. മോഹൻലാലും ഞാനും എന്നും വിളിക്കും. സംസാരിക്കും. തമാശകൾ പറയും. ഇടയ്ക്ക് കാണും. പക്ഷേ അടുത്ത സിനിമയിൽ ഒരു വേഷം തരണമെന്ന് ഞാൻ ചോദിക്കാറില്ല. അങ്ങനെ ദിവസവും വിളിച്ച് ചാൻസ് ചോദിച്ചുന്നവർ ഉണ്ട്. അവർ ചിത്രങ്ങളിലും വരുന്നുണ്ട്. പക്ഷേ ഞാൻ അങ്ങനെ ചോദിക്കാറില്ല. വേഷം ഉണ്ടെങ്കിൽ തരുമല്ലോ. ഇപ്പോൾ തരൂൺ മൂർത്തി ചെയ്യുന്ന ചിത്രത്തിൽ നല്ല ഒരു വേഷം ലഭിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പമാണ് അത്. അതുപോലെ വന്നു ചേരുന്നതാണ്. അല്ലാതെ ഞാൻ അങ്ങോട്ട് പോയി അവസരങ്ങൾ ചോദിക്കാറില്ല. എനിക്ക് വിധിച്ചതെ കിട്ടുകയുള്ളുവെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ’,- മണിയൻപിള്ള രാജു വ്യക്തമാക്കി. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മണിയൻപിള്ള രാജു. അഭിനയത്തിലൂടെയും നിർമ്മാണത്തിലൂടെയും 49 വർഷങ്ങമായി താരം മലയാള സിനിമയിൽ സജീവമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments