HomeCinemaനടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം; യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ...

നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം; യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം. അറസ്റ്റ് ഉണ്ടായാല്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണ് ഉണ്ടായത് എന്നാണ് ഒമർ ലുലു കോടതിയില്‍ വ്യക്തമാക്കിയത്. ഹർജി വിശദമായ വാദത്തിനായി ജൂണ്‍ 6 ലേക്ക് മാറ്റി.

സിനിമയില്‍ അവസരം വാഗ്‍ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാല്‍സംഗം ചെയ്തെന്നാണ് യുവ നടിയുടെ പരാതി. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ നടിയാണ് ഒമർ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി പിന്നീട് നെടുമ്ബാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമർ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച്‌ ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ഒമർ ലുലുവിന്‍റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. എന്നാല്‍ തന്നോടുള്ള വ്യക്തിവിരോധമാണ് പരാതിക്ക് പിന്നില്‍ എന്നാണ് ഒമർ ലുലുവിന്റെ ആരോപണം. നടിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും ഒന്നിച്ച്‌ യാത്രകള്‍ നടത്തിയിട്ടുണ്ടെന്നുമാണ് ഒമർ ലുലു പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments