HomeCinema'ഒരിക്കലും രക്ഷയില്ലാത്ത കെണി; ഞാൻ ഇപ്പോഴും അനുഭവിക്കുകയാണ്...' ആര്യ പറയുന്നു

‘ഒരിക്കലും രക്ഷയില്ലാത്ത കെണി; ഞാൻ ഇപ്പോഴും അനുഭവിക്കുകയാണ്…’ ആര്യ പറയുന്നു

ബഡായി ബംഗ്ലാവ് മുതല്‍ മലയാളികള്‍ക്ക് ആര്യയെ അറിയാം. മലയാള ടെലിവിഷന്‍ രംഗത്തെ നിറ സാന്നിധ്യമാണ് ആര്യ.ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ മത്സരാര്‍ത്ഥിയുമായിരുന്നു ആര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. ബിഗ് ബോസിന് ശേഷം ആര്യയ്ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം സമാനതകളില്ലാത്തതാണ്. ആര്യയുടെ ജീവിതത്തെ തന്നെ കീഴ്‌മേല്‍മറിച്ചതായിരുന്നു ബിഗ് ബോസും തുടര്‍ന്നുണ്ടായ സംഭവങ്ങളും. ഷോയിലൂടെ ആരാധകരേക്കാള്‍ വിമര്‍ശകരെയാണ് ആര്യയ്ക്ക് ലഭിച്ചത്. താരത്തിനെതിരെ അതിഭീകരമായ സൈബര്‍ ആക്രമണം തന്നെയായിരുന്നു അന്നുണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസ് സീസണ്‍ ആറും പിന്നിട്ടു നില്‍ക്കുമ്ബോഴും ആര്യയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ അവസാനിച്ചിട്ടില്ല.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വരുന്ന സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് ആര്യ. തന്നെക്കുറിച്ചുള്ളൊരു കമന്റ് പങ്കുവച്ചു കൊണ്ടാണ് ആര്യ പ്രതികരിച്ചിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ് നാല് വര്‍ഷമായിട്ടും തനിക്കിത് നേരിടേണ്ടി വരികയാണെന്നാണ് ആര്യ പറയുന്നത്. ഇതില്‍ നിന്നൊരു മോചനമില്ലെന്നും താരം പറയുന്നുണ്ട്.

”ബിഗ് ബോസ് സീസണ്‍ 2 കഴിഞ്ഞിട്ട് ഏതാണ്ട് നാല് വര്‍ഷമാകുന്നു. ഞാന്‍ ഇപ്പോഴും ഇത് നേരിട്ടു കൊണ്ടിരിക്കുകയാണ്. ഒരു ഷോയില്‍ ആ തരത്തില്‍ എന്നെ അവതരിപ്പിച്ചതു കെണ്ടു മാത്രമുണ്ടായ സൈബര്‍ ബുള്ളിയിംഗ് സൃഷ്ടിച്ച മുറിവിന്റെ ആഴം എത്രയെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് മനസിലാകുമെന്ന് എനിക്കറിയില്ല. ഒരിക്കല്‍ ഈ കെണിയില്‍ വീണാല്‍ പിന്നൊരിക്കലും രക്ഷയില്ല. സ്വന്തം ഭാഗം നിങ്ങള്‍ എത്ര വിശദീകരിക്കാന്‍ ശ്രമിച്ചാലും ശരി” ആര്യ പറയുന്നു.

കഴിഞ്ഞ ദിവസം ആര്യ പങ്കുവച്ച പോസ്റ്റ് വെെറലായിരുന്നു. തന്റെ ചിത്രങ്ങളോടൊപ്പം താരം കുറിച്ച വാക്കുകളാണ് ചർച്ചയായത്. എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് കുറച്ചായി. എന്റെ മുഖം ഇനി എന്നെങ്കിലും ടെലിവിഷനില്‍ കാണാന്‍ പറ്റുമോ എന്നെനിക്കറിയില്ല. കുറഞ്ഞത്, സോഷ്യല്‍ മീഡിയ വഴിയെങ്കിലും നിങ്ങളെ കാണട്ടെ. ഇല്ല ഇല്ല ചത്തിട്ടില്ല. ജീവനോടെ ഉണ്ട് ഗായ്‌സ് എന്നാണ് ആര്യ പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments