ഇനി നീല നിറത്തിലും KSRTC ബസ് സർവീസ് നടത്തും. പത്തനാപുരം കൊട്ടാരക്കര റോഡിൽ ഓടുന്ന ബസിലാണ് മാറ്റം വരുത്തിയത്. മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്തനാപുരത്താണ് KSRTC യുടെ പുതിയ പരീക്ഷണം. പത്തനാപുരം KSRTC ഡിപ്പോയിൽ ഇന്നലെയാണ് പുതിയ ബസ് സർവീസ് ആരംഭിച്ചത്.നീല നിറം തന്നെയാണ് ബസിന്റെ ആകർഷണം.
ഒറ്റ നോട്ടത്തിൽ സ്വകാര്യ ബസാണെന്നെ തോന്നുകയുള്ളൂ. കൊട്ടാരക്കര പത്തനാപുരം റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. ഒരുമാസത്തോളം ഈ റൂട്ടിൽ സർവീസ് നടത്തും. എഷർ കമ്പനി നൽകിയ ബസാണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിക്കുന്നത്. പരീക്ഷണ ഓട്ടം നടത്തി പുതിയ ബസുകൾ ഇറക്കാനാണ് തീരുമാനമെന്നും അധികൃതർ പറയുന്നു.