എക്സില്‍ പുതിയ ഫീച്ചര്‍ എത്തി. ‘പ്രൈവറ്റ് ലൈക്സ്’ എന്ന ഫീച്ചറാണിത്. എക്സില്‍ വരുന്ന പോസ്റ്റുകള്‍ സ്വതന്ത്രമായും സ്വകാര്യമായും ലൈക്ക് ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോസ്റ്റ് ലൈക്ക് ചെയ്താല്‍ മറ്റാർക്കും കാണാൻ കഴിയില്ല. ഇനി പോസ്റ്റ് പങ്കുവെച്ചയാള്‍ക്ക് മാത്രമേ ആരാണ് ലൈക്ക് ചെയ്തതെന്ന് അറിയാൻ കഴിയൂ. എന്നാല്‍, എത്ര ലൈക്കുകള്‍ പോസ്റ്റുകള്‍ക്ക് ലഭിച്ചെന്ന് എല്ലാവര്ക്കും കാണാനാകും.
ലൈക്കുകളുടെ പേരില്‍ ഉണ്ടാകുന്ന സൈബറാക്രമണങ്ങള്‍ തടയാനാണ് ഈ സംവിധാനം. ലൈക്ക് ചെയ്തതിന്റെ പേരില്‍ ഇനി ആരും ആക്രമിക്കപ്പെടാതിരിക്കാനാണ് പുതിയ ഫീച്ചറെന്ന് സ്പേസ് എക്സ് സ്ഥാപകൻ ഇലോണ്‍ മസ്ക് പറഞ്ഞു.