തെരുവുനായയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി കൊന്ന 23 കാരനായ യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ അറിയപ്പെടുന്ന വ്യവസായിയുടെ മകന് ആദിയാണ് പോലീസ് അറസ്റ്റിലായത്. ജനുവരി 26ന് വൈകീട്ട് 5.15നാണ് സംഭവം.
മൂന്ന് തെരുവുനായ്ക്കള്‍ റോഡില്‍ കിടുന്നറങ്ങുന്നതിനിടെയാണ് യുവാവ് കാറില്‍ ഇവിടെയെത്തിയത്. കാര്‍ പെട്ടെന്ന് സ്പീഡ് കൂട്ടി നായയുടെ ദേഹത്ത് കൂടി കയറ്റിയിറക്കുകയായിരുന്നു. “രണ്ട് ദിവസമായി ഒരു തെരുവുനായയെ കാണാതായതിനെ തുടര്‍ന്ന് ഞങ്ങള്‍ അന്വേഷണത്തിലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഞങ്ങള്‍ സ്ഥലത്തെത്തുമ്ബോഴേക്കും അതിന്റെ ജീവന് നഷ്ടപ്പെട്ടിരുന്നു”-പ്രദേശവാസി പറഞ്ഞു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ മനപ്പൂര്‍വ്വം നായയെ അപകടപ്പെടുത്താന്‍ ചെയ്തതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
കിടന്നുറങ്ങിയ നായ്ക്കളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊന്നു; വ്യവസായിയുടെ മകന്റെ ക്രൂരത ഇങ്ങനെ:
RELATED ARTICLES