ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ കള്ളക്കേസെടുത്തു എന്ന ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുരേന്ദ്രനെതിരെ 15 കേസുകള്‍ നിലവിലുണ്ട്. പോലീസ് പീഡിപ്പിക്കുന്നു എന്ന ആരോപണം ശരിയല്ല. ഒ.രാജഗോപാലിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സുരേന്ദ്രനെതിരെയുള്ള എട്ട് കേസുകള്‍ 2016 ന് മുമ്ബ് നിലനില്‍ക്കുന്നതാണ്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും ബാക്കി വിചാരണയിലുമാണ്. വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് കെ.സുരേന്ദ്രനെ കോടതികളില്‍ ഹാജരാക്കേണ്ടി വരുന്നത്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കെ.സുരേന്ദ്രനെതിരെ 15 കേസുകളെന്ന് പിണറായി വിജയൻ; പോലീസ് പീഡിപ്പിക്കുന്നു എന്ന ആരോപണം ശരിയല്ല
RELATED ARTICLES