വൈകുന്നേരം തിരിച്ചിറങ്ങാമെന്ന് പൊലീസിന് ഉറപ്പ് നല്കി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല സന്നിധാനത്തേക്ക് തിരിച്ചു. രാവിലെ എരുമേലിയില്‍ നിന്ന് കെ.എസ്.ആര്.ടി.സി ബസില്‍ പമ്ബയിലേക്ക് തിരിച്ച ശശികലയെയും കൂട്ടരെയും നിലയ്ക്കലില്‍ വച്ച് എസ്.പി.യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു.
സന്നിധാനത്തേക്ക് പോകാന്‍ തടസമില്ലെന്നും എന്നാല്‍ അവിടെ എത്തിയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും പൊലീസ് സംഘം ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് നോട്ടീസ് ഒപ്പിട്ടു വാങ്ങി. പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍, മാര്‍ച്ച് മറ്റ് ഒത്തു കൂടലുകള്‍ നടത്തരുതെന്നും ആവശ്യപ്പെട്ടുള്ള നോട്ടീസില്‍ ആണ് ശശികലയോട് പോലീസ് ഒപ്പിടാന്‍ പറഞ്ഞത് .ദൃശ്യ ശ്രാവ്യ മാധ്യമങ്ങളോട് ആശങ്കാജനകവും പ്രകോപനപരവുമായ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നും ശശികലയില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ നോട്ടീസില്‍ വ്യക്തമാക്കുന്നു .