മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുകയാണ്. നിരവധി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ആലപ്പുഴയില്‍ 80 ഓളം എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തതായി പോലീസ് വ്യക്തമാക്കി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ ഉപരോധിച്ചു. വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍ സംസ്ഥാന നേതാക്കള്‍ അടക്കം നാലു പേര് അറസ്റ്റിലായെന്ന് പോലീസ് വ്യക്തമാക്കി. എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കോട്ടയത്ത് കഴിഞ്ഞ ദിവസം വ്യാപകമായി റെയ്ഡ് നടന്നിരുന്നു. 89 ഓളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നതെന്ന് പോലീസ് വ്യക്തമാക്കി.