പുകവലി നിർത്താൻ വിഷമമാണ് എന്നു പറയുന്നവർ അർദിയുടെ ജീവിതം ഒന്നറിയുന്നത് നന്നായിരിക്കും. ദിവസത്തിൽ 40 ലേറെ സിഗരറ്റ് വലിക്കുന്ന ബാലൻ എന്ന കുപ്രസിദ്ധി നേടിയ ഇന്തോനേഷ്യൻ സ്വദേശിയായ അർദി റിസാൽ എന്ന ബാലനെ അറിയുമോ? വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരമൊരു ദുശ്ശീലത്തിന് അടിമയായ ഈ ബാലന്റെ കഥ സോഷ്യൽ മീഡിയയിൽ വായിച്ചവർ ഞെട്ടി. പുകവലി മാത്രമായിരുന്നില്ല അർദിയുടെ പ്രശനം, ചെറുപ്രായത്തിൽ തന്നെ അമിതവണ്ണത്തിന്റെയും അടിമയായിരുന്നു അർദി.
അളവിൽ കൂടുതൽ ആഹാരം കഴിക്കുക, പുകവലിക്കുക ഇതു മാത്രമായിരുന്നു ആ ബാലന്റെ ഇഷ്ട വിനോദങ്ങൾ. ഇന്തോനേഷ്യയുടെ ഗ്രാമപ്രദേശത്ത് താമസമാക്കിയ അർദിയുടെ കുടുംബം കുഞ്ഞിനെ ഈ ദുശ്ശീലങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ, സംഭവം വൈറലായതോടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും അർദിയെത്തേടി ഉപദേശങ്ങൾ എത്തി. കുട്ടികൾക്കായി പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ അർദിയുടെ ചികിത്സയും സരംക്ഷണവും ഏറ്റെടുക്കാൻ മുന്നോട്ടു വന്നു.
ഇപ്പോൾ 8 വർഷങ്ങൾക്കു ശേഷം ഈ ബാലന്റെ അവസ്ഥ എന്താണ് എന്ന് അറിയുമോ? പുകവലിയും അമിത ഭക്ഷണവും എല്ലാം നിർത്തി, അർദി നല്ല മിടുക്കൻ കുട്ടിയായി മാറി. ഇപ്പോൾ സാധാരണ കുട്ടിയെ പോലെ ആവശ്യത്തിന് മാത്രം ഭക്ഷണം , ചിട്ടയായ ജീവിതം. സിഗരറ്റ് വലി പോലുള്ള ദുശ്ശീലങ്ങൾ ഒന്നുമില്ല. എന്നാൽ, ഈ അവസ്ഥയിൽ എത്താൻ അർദിക്ക് നല്ലപോലെ കഷ്ടപ്പെടേണ്ടി വന്നു. വർഷങ്ങളോളം ചികിത്സയെടുത്തും വ്യായാമവും ഡയറ്റിങും ജീവിതത്തിന്റെ ഭാഗമാക്കിയുമൊക്കെയാണ് അർദി പുതിയ ജീവിതത്തിലേക്കു വന്നത്. ഇപ്പോൾ അർദി പൂർണ്ണ ആരോഗ്യവാനാണ്. പുകവലി മൂലം ശരീരത്തിൽ അടിഞ്ഞു ചേർന്ന നിക്കോട്ടിൻ ചികിത്സയിലൂടെ നീക്കം ചെയ്തു.
നീലക്കടൽ പോലെ ഒഴുകുന്ന ജനസാഗരം ! വീഡിയോ കാണാം
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച 15 ചിത്രങ്ങളിലെ സീനുകൾ കാണാം: വീഡിയോ!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: