HomeNewsഒടുവിൽ ശാസ്ത്രലോകം അതു കണ്ടെത്തി; ഭൂമിയിൽ ജീവനുണ്ടായത് ഇങ്ങനെയാണ് !

ഒടുവിൽ ശാസ്ത്രലോകം അതു കണ്ടെത്തി; ഭൂമിയിൽ ജീവനുണ്ടായത് ഇങ്ങനെയാണ് !

വി.എം 

ഭൂമിയിൽ ആദ്യം ജീവൻ വിരിഞ്ഞിറങ്ങിയത് സമുദ്രങ്ങളിലായിരുന്നു. ആദ്യത്തെ സസ്യജാലങ്ങൾ പിറവികൊള്ളുന്നതും അവിടെത്തന്നെ. ആഴക്കടലിലെ ചെറുതുരുത്തുകൾ വിചിത്രമായതും നിഗൂഢമായതുമായ ജീവന്റെ പിറവിക്ക് സാക്ഷിയാണ്. കേട്ടുപഴകിയ ഈ കഥകൾക്കൊരു അടിസ്ഥാനവുമായി ശാസ്ത്രലോകം രംഗത്ത്. ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ ജീവ ജാലങ്ങൾക്കും ഒരു പൊതു പൂർവ്വികനെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. അതായത് ജീവന്റെ ഉൽപ്പത്തി.
ലുക്കാ. ശാസ്ത്രജ്ഞർ ജീവന്റെ ആദ്യ കണികയെന്നു കരുതപ്പെടുന്ന ആ ഏകകോശത്തിനെ അങ്ങിനെയാണ് വിളിക്കുന്നത്. ശാസ്ത്രം പറയുന്നതുപോലെ, ജീവന്റെ ആദ്യ കണിക സമുദ്രത്തിൽ തന്നെയാണ് ഉണ്ടായത്. അത് ഒരു ഏകകോശ, ‘bacteria like ‘ ജീവാണുവാണ്. സമുദ്രത്തിന്റെ അഗാധ അടിത്തട്ടിലാണ് ഈ ജീവൻ ആദ്യം രൂപപ്പെട്ടത്. തെർമോഫിലിക്, അതായത് ചൂട് ഇഷ്ടപ്പെടുന്ന ഈ കണിക അതുകൊണ്ടു തന്നെ അടിത്തട്ടിലെ ഭൂമിയുടെ മാഗ്മയുമായി സമ്പർക്കത്തിലേർപ്പെട്ടു. ലുക്കാ എന്ന ഈ ഏക കോശം അങ്ങിനെ പിറവിയെടുത്തു. ഇത് സംബന്ധിച്ച, നേച്ചർ മൈക്രോബിയോളജി എന്ന ജേർണലിൽ വന്ന ലേഖനത്തിൽ പറയുന്നത്, LUCA was “anaerobic, CO2-fixing, H2-dependent with a Wood–Ljungdahl pathway, N2-fixing and thermophilic”. എന്നാണ്. ഡാർവിന്റെ സിദ്ധാന്ത പ്രകാരം ജീവൻ ഉണ്ടായത് കഠിനമായ ചൂടുള്ള അവസ്ഥയിലാണ് എന്നതിനെ ഇത് ശരിവയ്ക്കുന്നു. 4.2 ബില്യൺ വർഷങ്ങൾക്കു മുൻപാണ് ലുക്കാ എന്ന ഈ ഏകകോശത്തിന്റെ ജനനം എന്ന് കരുതുന്നു. ഭൂമി ഉണ്ടായിട്ട് 5 ബില്യൺ വശങ്ങളാണ് എന്ന കണക്കു കൂട്ടലിൽ ഇത് ശരിയാവാം.

luca

മാത്രമല്ല, ജീവൻ ഉണ്ടായത് ഒരു പൊതുവായ പൂർവ്വികനിൽ നിന്നാണ് എന്നതിന് ഇതുവരെ തെളിവില്ല. കാരണം ശാസ്ത്രം പറയുന്നത്, ബാക്ടീരിയ, ആർക്കിയ, യൂക്കാരിയോട്സ് എന്നീ 3 തലങ്ങളിൽ നിന്നാണ് ജീവൻ ഉടലെടുത്തത് എന്നാണ്. എന്നാൽ, ലുക്കൻ ഈ സിദ്ധാന്തം മാറ്റി മറിക്കും.

 

ശാസ്തലോകം ഇതുമായി ജീവനെ ബന്ധിപ്പിക്കാനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മനുഷ്യരുൾപ്പെടെയുള്ള അനേകം ജീവജാലങ്ങളുടെ കോടിക്കണക്കിനു ജീനും ഈ ആദ്യ കോശത്തിന്റെ ജീനുമായുള്ള താരതമ്യത്തിന്റെ അവസാന ഘട്ടത്തിലാണ് ശാസ്ത്രജ്ഞർ. അത്ഭുതകരമായ കാര്യം ഇതുവരെ ഇപ്പോളുള്ള ജീവകളുടെയും ലുക്കയുടെയുമായി 355 ജീനുകൾ ഒരേപോലെയാണെന്നു തെളിഞ്ഞു കഴിഞ്ഞു എന്നതാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ജീവന്റെ പരമമായ ഉത്പത്തിയിലേക്കു മനുഷ്യനെ നയിക്കും എന്നാണ് കരുതപ്പെടുന്നത്. നമ്മുടെ പൊതുവായ പൂർവ്വികൻ എന്ന് വിളിക്കുന്ന LUCA (Last Universal Common Ancestor ) യെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ഇനി വരാനിരിക്കുന്നു. ശാസ്ത്രലോകം അതിനായി ഒരുങ്ങിക്കഴിഞ്ഞു.

ടിവിയിൽ അവതരണത്തിനിടെ ഡാൻസ് ചെയ്ത പെൺകുട്ടിക്ക് പറ്റിയ അബദ്ധം ! വീഡിയോ

ചെന്നിത്തലയെ സരിത 11 തവണ ഫോണില്‍ വിളിച്ചതായി സോളാർ കമ്മീഷനിൽ തെളിവുകൾ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments