HomeNewsLatest Newsഉറങ്ങാൻകിടന്ന യുവതി എണീറ്റപ്പോൾ സംസാരിക്കുന്നത് വിദേശഭാഷയിൽ; അപൂർവ്വരോഗത്തിൽ അന്തംവിട്ട് ശാസ്ത്രം: വീഡിയോ

ഉറങ്ങാൻകിടന്ന യുവതി എണീറ്റപ്പോൾ സംസാരിക്കുന്നത് വിദേശഭാഷയിൽ; അപൂർവ്വരോഗത്തിൽ അന്തംവിട്ട് ശാസ്ത്രം: വീഡിയോ

ഉറങ്ങാൻ കിടന്ന യുവതി എണീറ്റപ്പോൾ സംസാരിക്കുന്നത് വിദേശഭാഷയിൽ.
45 വയസ്സുകാരിയായ മിഷേല്‍ മേയര്‍ എന്ന അമേരിക്കന്‍ യുവതിയാണ് കഴിഞ്ഞദിവസം കടുത്ത തലവേദനയുമായി ഉറങ്ങാന്‍ കിടന്നശേഷം എഴുന്നറ്റപ്പോൾ മുതൽ അന്യ ഭാഷയിൽ സംസാരിക്കുന്നത്. മിഷേലിന്റെ സംസാര രീതി തന്നെ മാറി പോയിരുന്നു. അമേരിക്കന്‍ ഉച്ചാരണത്തിനു പകരം വിദേശ ഉച്ചാരണത്തിലാണ് സംസാരിക്കാന്‍ തുടങ്ങിയത്. അമേരിക്കയല്ലാതെ മറ്റൊരു രാജ്യവും മിഷേല്‍ സന്ദര്‍ശിച്ചിട്ടില്ല. മിഷേല്‍ താമസിക്കുന്നത് അരിസോണയിലുമാണ്.

Also read: തട്ടുകടയിൽ നിന്നും നാം ഇത്രയുംനാൾ കഴിച്ചത് പൂച്ച ബിരിയാണി: റെയ്‌ഡിൽ കണ്ടെത്തിയത് കണ്ട ഉദ്യോഗസ്ഥർ നടുങ്ങി

രണ്ടാഴ്ചയോളം ഐറിഷ്, ഓസ്‌ട്രേലിയന്‍ ഉച്ചാരണങ്ങള്‍ മിഷേല്‍ സംസാരിച്ചപ്പോള്‍. പിന്നെയതു മാറി. രണ്ടുവര്‍ഷത്തോളം പിന്നീട് ബ്രിട്ടീഷ് ഉച്ചാരണമായിരുന്നു. മിഷേലിന്റെ ഈ പ്രത്യേക രോഗാവസ്ഥ ഡോക്ടര്‍മാരും സ്ഥിരീകരിച്ചു – ഫോറിന്‍ അക്‌സന്റ് സിന്‍ഡ്രോം ( എഫ്എഎസ്). സ്‌ട്രോക് പോലെയുള്ള രോഗങ്ങളോ തലച്ചോറിന് ഏല്‍ക്കുന്ന കനത്ത ആഘാതങ്ങളോ ആണ് രോഗാവസ്ഥ വരുത്തിവയ്ക്കുന്നതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

Also read: പ്രേതബാധയെന്നാരോപിച്ച് പെണ്‍കുട്ടിക്കുനേരെ പാസ്റ്ററിന്റെ കൊടുംപീഡനം; ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്: വീഡിയോ

ചിലര്‍ ഈ രോഗത്തെത്തുടര്‍ന്ന് ചില പ്രത്യേക സ്വരങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതു കൂടുന്നു. ചില സ്വരങ്ങള്‍ വിഴുങ്ങുന്നു. ഉച്ചാരണം പൂര്‍ണമായി മാറിപ്പോകുന്ന അവസ്ഥയാണിത്. പക്ഷേ, മേയര്‍ തന്റെ പ്രത്യേക ഭാഷാ പരിമിതിയുമായി പൊരുത്തപ്പെട്ടു കൊണ്ടിരിക്കുന്നു. എഴുന്നേറ്റപ്പോള്‍ അവര്‍ സംസാരത്തില്‍ റഷ്യന്‍ ഉച്ചാരണം വന്നുവെന്നു പറയുന്നു ബ്രൗണ്‍ സര്‍വകലാശാലയിലെ ഭാഷാ വിദഗ്ധ ഷീല ബ്ലംസ്റ്റെയിന്‍. നിരന്തരമായ മൈഗ്രെയിന്‍ കാരണമാകാം മിഷേലിന് രോഗമുണ്ടായതെന്നാണു ഡോക്ടര്‍മാരുടെ നിഗമനം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments