HomeHealth Newsസാനിട്ടറി നാപ്കിനിൽ ഒളിഞ്ഞിരിക്കുന്നത് മാരക രോഗങ്ങൾ; ഗര്‍ഭാശയ ക്യാന്‍സറിനു വരെ സാധ്യത

സാനിട്ടറി നാപ്കിനിൽ ഒളിഞ്ഞിരിക്കുന്നത് മാരക രോഗങ്ങൾ; ഗര്‍ഭാശയ ക്യാന്‍സറിനു വരെ സാധ്യത

സാനിട്ടറി നാപ്കിനിൽ ഒളിഞ്ഞിരിക്കുന്നത് മാരക രോഗങ്ങൾ. ഞെട്ടിക്കുന്ന റിപ്പോർട്ട്‌ പുറത്തു വന്നിട്ട് അധിക നാളായില്ല. ഭൂരിഭാഗം സ്ത്രീകളും സാനിട്ടറി നാപ്കിന്‍ ഉപയോഗിച്ചുവരുന്നു. സാനിട്ടറി പാഡുകളിലെ ജലാംശം വലിച്ചെടുക്കുന്ന പഞ്ഞി ഗര്‍ഭാശയ ക്യാന്‍സറിനുവരെ കാരണമാകുന്നതായി റിപ്പോര്‍ട്ടുണ്ട്.

നാപ്കിനുകളില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന പല തരത്തിലുള്ള രാസവസ്തുക്കളില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നാപ്കിനുകളുടെ ഉപയോഗം ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ജനിതക വൈകല്യം സൃഷ്ടിക്കുന്നു. സാനിട്ടറി നാപ്കിനുകളില്‍ ഉപയോഗിക്കുന്ന പഞ്ഞിയുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന കീടനാശിനി ക്യാന്‍സര്‍ സാധ്യത ഉയര്‍ത്തുന്നു.

നാപ്കിനുകളിലെ കീടനാശിനി നേരിട്ട് രക്തത്തില്‍ കലരാന്‍ വരെ സാധ്യതയുണ്ട്. നാപ്കിനുകളില്‍ സുഗന്ധം നല്‍കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഗര്‍ഭധാരണത്തെ തടയുന്നു. സാനിട്ടറി പാഡുകളില്‍ ഉപയോഗിക്കുന്ന സിന്തറ്റിക് മെറ്റീരിയല്‍ അണുബാധയുണ്ടാക്കുന്നതിന് കാരണമാകുന്നു. നാപ്കിനുകളെ മൃദുത്വമുള്ളതാക്കാനായി ഉപയോഗിക്കുന്ന ഫാതലെറ്റ് പല അവയവങ്ങളെ പോലും ഇല്ലാതാക്കുന്നു.

ആര്‍ത്തവ സമയത്ത് നാലു മണിക്കൂറുകള്‍ക്കു ശേഷം പാഡ് മാറ്റിയില്ലെങ്കില്‍ അത് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമായി മരണം വരെ സംഭവിക്കാം എന്നു പഠനങ്ങൾ പറയുന്നു.  അമേരിക്കയില്‍ പതിമൂന്ന് വയസ്സുകാരി ഇത്തരത്തില്‍ മരിച്ചിരുന്നു. സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ അവയുടെ ദോഷവശങ്ങള്‍ മനസിലാക്കി ഉപയോഗിക്കണമെന്ന് പ്രത്യേകം നിര്‍ദേശമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments