HomeNewsLatest Newsനിമിഷങ്ങൾക്കകം പെയ്തിറങ്ങിയത് ലക്ഷക്കണക്കിനു പുഴുക്കൾ; ചൈനയെ ഞെട്ടിച്ച് 'പുഴു മഴ' ! വീഡിയോ കാണാം

നിമിഷങ്ങൾക്കകം പെയ്തിറങ്ങിയത് ലക്ഷക്കണക്കിനു പുഴുക്കൾ; ചൈനയെ ഞെട്ടിച്ച് ‘പുഴു മഴ’ ! വീഡിയോ കാണാം

മത്സ്യമഴയും ചിലന്തി മഴയും നാണയമഴയുമൊക്കെ ലോകത്തിന്റെ പല ഭാഗങ്ങളിൽ സംഭവിച്ചത് നാം വായിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ചൈനയിൽ പെയ്ത ‘പുഴുമഴ’യാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ലക്ഷക്കണക്കിന് പുഴുക്കളാണ് ഇങ്ങനെ മഴപോലെ പെയ്തിറങ്ങിയത്. ചൈനയിലെ ബെയ്ജിങ്ങിലാണ് സംഭവം. റോഡിലും വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമൊക്കെ പുഴുക്കൾ പെയ്തിറങ്ങുകയായിരുന്നു. പുഴുക്കളെ പേടിച്ച് ആളുകളോടെ കുട പിടിച്ച് നടക്കണമെന്നു വരെ അധികൃതർക്ക് മുന്നറിയിപ്പ് നൽകേണ്ടിവന്നു. സമീപത്തെ പോപ്ലർ മരത്തിൽ നിന്ന് കാറ്റുവീശിയപ്പോൾ പറന്നെത്തിയതാകാം പുഴുക്കളെന്നാണ് ഒരു നിഗമനം. അതല്ല മേഖലയിൽ വീശിയടിച്ച് കാറ്റിനൊപ്പം ദൂരെയെവിടെ നിന്നെങ്കിലും പുഴുക്കൾ എത്തിയതാകാമെന്നാണ് മറ്റൊരു നിഗമനം. ഏതായാലും ഈ വിചിത്ര പ്രതിഭാസത്തിനു പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. വിഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments