HomeNewsLatest Newsതെരുവിൽ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ തല്ല്; ഒരു സ്ത്രീയെ നിലത്തേക്ക് വലിച്ചെറിഞ്ഞു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ !...

തെരുവിൽ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ തല്ല്; ഒരു സ്ത്രീയെ നിലത്തേക്ക് വലിച്ചെറിഞ്ഞു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ! വൈറൽ വീഡിയോ

അപൂര്‍വ്വമായി സ്ത്രീകള്‍ തെരുവുകളില്‍ ഏറ്റുമുട്ടിയാല്‍ അത് വൈറലാകുമെന്നതിന് സംശയമില്ല. അത്തരത്തില്‍ കഴിഞ്ഞ ദിവസം സ്ത്രീകള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. അതും ഒരു നിശാക്ലബ്ലിന് മുന്നില്‍. ചേരി തിരിഞ്ഞുള്ള ആ ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീയെ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ റോഡിലേക്ക് എടുത്തെറിയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. അമേരിക്കയിലെ ടെക്സാസിലെ സാൻ അന്‍റോണിയോയിലെ പ്രൈവറ്റ് സോഷ്യൽ ക്ലബ്ബിന് പുറത്ത് നടന്ന സംഭവം @leooooo69 ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ആണ് ഷെയർ ചെയ്തിട്ടുള്ളത്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ തലമുടിയില്‍ പിടിച്ച് റോഡിലേക്ക് വലിച്ചിടുന്നതും അവരുടെ മുകളില്‍ കയറി ഇരുന്ന് തലയ്ക്കിട്ട് നിരന്തരം ഇടിക്കുന്നതും റോഡിലൂടെ തലമുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഒരു സ്ത്രീയെ എടുത്തുയര്‍ത്തി നിലത്തേക്ക് വലിച്ചെറിഞ്ഞത്. ഈ സമയം ഇവരുടെ കൈവശമുണ്ടായിരുന്ന പണമെല്ലാം റോഡിലേക്ക് ചിതറി തെറിക്കുന്നതും കാണാം. വീഡിയോ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments