വിരലിൽ കുടുങ്ങിയ മോതിരം ഊരിയെടുക്കാൻ വ്യത്യസ്ത വിദ്യയുമായി മലപ്പുറം ഫയർഫോഴ്‌സ്; വൈറലായ വീഡിയോ കാണാം

131

കുഞ്ഞുവിരലില്‍ കുടുങ്ങിയ മോതിരം ഊരിയെടുക്കാനുള്ള വിദ്യ പൊന്നാനി ഫയര്‍ഫോഴ്സ് അംഗങ്ങളുടെ കൈയിലുണ്ട്. പൊന്നാനി മഖ്ദൂമിയ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി നിഹാസും പൊന്നാനി ഫയര്‍ഫോഴ് ഉദ്യോഗസ്ഥന്‍ ബിജു.കെ ഉണ്ണിയുമാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ താരങ്ങള്‍. ഒരു കൗതുകത്തിന് സ്കൂളില്‍ വച്ച്‌ സുഹൃത്തിന്റെ മോതിരം വാങ്ങി ഇട്ടു നോക്കിയതാണ് നിഹാസ്. പിന്നീട് ഊരിയെടുക്കാന്‍ നോക്കിയപ്പോള്‍ മോതിരം വരുന്നില്ല. എത്ര ശ്രമിച്ചിട്ടും നടക്കാത്തതിനെ തുടര്‍ന്ന് നിഹാസ് അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് സ്കൂള്‍ അധികൃതരാണ് നിഹാസിനെ പൊന്നാനി ഫയര്‍സ്റ്റേ‌ഷനിലെത്തിച്ചത്. കയ്യില്‍ കുടുങ്ങിയ മോതിരം ഊരിയെടുക്കുമ്ബോള്‍ കുട്ടി പരിഭ്രമിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കരുതി ഡ്രൈവര്‍ ഗംഗാധരനും ഫയര്‍മാന്‍ ബിജുവും ചേര്‍ന്നാണ് നിഹാസിനെ കൊണ്ട് പാട്ട് പാടിച്ചത്. കുട്ടി പാടുമ്ബോള്‍ ഫയര്‍മാന്‍ ആയുധം ഉപയോഗിച്ച്‌ മോതിരം മുറിക്കുകയും ചെയ്തു. ആ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.