HomeNewsആ ചായ വിൽപ്പനക്കാരൻ ഇനി മഹാരാഷ്ട്ര സർക്കാറിന്റെ ബ്രാന്റ് അംബാസിഡർ ! - വീഡിയോ

ആ ചായ വിൽപ്പനക്കാരൻ ഇനി മഹാരാഷ്ട്ര സർക്കാറിന്റെ ബ്രാന്റ് അംബാസിഡർ ! – വീഡിയോ

പൂനെ: ഇക്കാലത്ത് ചായവിൽക്കുന്നവർക്ക് നല്ല സമയമാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസായ ചായ വിൽപ്പനക്കാരൻ ഇനി മഹാരാഷ്ട്ര സർക്കാറിന്റെ ലേൺ ആന്റ് ഏൺ സ്കീമിന്റെ ബ്രാന്റ് അംബാസിഡർ ആകും. സംസ്ഥാനത്തെ സോലാപ്പൂർ ജില്ലയിലെ സദാശിവ് പേത്തിൽ ചായ വിൽക്കുന്ന സോമനാഥ് ഗിരം എന്ന ഇരുപത്തിയെട്ടുകാരന്റെ പരീക്ഷാ ഫലം കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്.

ചായ വിറ്റിരുന്ന വ്യക്തി പ്രധാനമന്ത്രിയായി ഇപ്പോഴിതാ ചായ വിൽക്കുന്ന സോമനാഥ് ചാർട്ടേഡ് അക്കൗണ്ടന്റായി എന്നാണ് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് തവ്ഡേ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിനെ പോലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ സർക്കാരിന്റെ ലേൺ ആന്റ് ഏൺ സ്കീമിന്റെ ബ്രാന്റ് അംബാസിഡറായി സോമനാഥിനെ പ്രഖ്യാപിക്കുന്നതായി മന്ത്രി പറഞ്ഞു. നഗര ആസ്ഥാനമായ പ്രവർത്തിക്കുന്ന ഡിസൈൻ ആന്റ് അനിമേഷൻ കോളേജിലെ ബിരുദദാന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

മാദ്ധ്യമങ്ങളിൽ കൂടിയാണ് വിവരം അറിഞ്ഞതെന്നും ലേൺ ആന്റ് ഏൺ സ്കീമിന്റെ ബ്രാന്റ് അംബാസിഡറായി തന്നെ പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നുമാണ് ഇതിനെകുറിച്ച് ഗിരം പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments