ട്രാഫിക്കിനിടയിൽ വണ്ടിയിൽ നിന്നിറങ്ങി പോലീസിനെ സഹായിച്ച് സൂപ്പർതാരം ! വീഡിയോ കാണാം

45

ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഡെന്‍സല്‍ വാഷിങ്ടണ്ണിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.വീടില്ലാത്ത ഒരാളുമായി പോലീസുകാര്‍ സംസാരിക്കുന്ന കോലാഹലം കേട്ട് കൊണ്ട് അവര്‍ക്കിടയിലേക്ക് എത്തുന്ന താരം, പോലീസുകാര്‍ എത്ര ശ്രമിച്ചിട്ടും കൂടെ പോകാൻ കൂട്ടാക്കാതിരുന്ന വ്യക്തിയെ അനുനയിപ്പിച്ച് അയയ്ക്കുകയായിരുന്നു. ട്രാഫിക് ബ്ലോക്ക് ആക്കുന്ന അവസ്ഥ കണ്ടതോടെ താരം കാറില്‍ നിന്നും പുറത്തിറങ്ങി പോലീസുകാരെ സഹായിക്കുകയായിരുന്നു.

അടുത്തിടെ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡ് എന്ന വ്യക്തിയെ പോലീസ് അറസ്റ്റിലെടുത്തതും അദ്ദേഹം മരിച്ചതും വലിയ വിവാദമായിരുന്നു. ഇത്തരത്തിൽ മറ്റൊന്നുകൂടി ഉണ്ടാവാതിരിക്കാൻ ആണോ താരം പുറത്തിറങ്ങി പോലീസുകാരെ സഹായിച്ചത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹോട്ട് ചാറ്റ്. വീഡിയോ കാണാം