HomeNewsLatest News പ്രവര്‍ത്തകരോട് അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടെന്ന മൈസൂര്‍ എംപിയുടെ വെളിപ്പെടുത്തൽ പുറത്ത് ; വീഡിയോ...

 പ്രവര്‍ത്തകരോട് അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടെന്ന മൈസൂര്‍ എംപിയുടെ വെളിപ്പെടുത്തൽ പുറത്ത് ; വീഡിയോ കാണാം

കര്‍ണാടകയില്‍ അക്രമാസക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ നിര്‍ദേശിച്ചെന്ന മൈസൂര്‍ എംപി പ്രതാപ് സിംഹയുടെ വെളിപ്പെടുത്തല്‍. യുവമോര്‍ച്ചാ പ്രവര്‍ത്തകരോട് അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടെന്ന് പ്രതാപ് സിംഹ വെളിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. സമാധാനപരമായ പ്രതിഷേധം പോരെന്നും കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജ്ജും ഉള്‍പ്പെടെയുണ്ടാകുന്ന പ്രതിഷേധമായിരിക്കണമെന്നുമാണ് അമിത് ഷാ ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാമെന്ന് സിംഹ ഉറപ്പുനല്‍കുന്നതും വീഡിയോയിലുണ്ട്.

താനും മറ്റൊരു യുവമോര്‍ച്ചാ നേതാവും അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കര്‍ണാടകയില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടെന്നും അത് അക്രമാസക്തമാകുന്ന തരത്തിലുള്ളതാകണമെന്ന് അദ്ദേഹം പറഞ്ഞെന്നും പ്രതാപ് സിന്‍ഹ പറയുന്നതായി പ്രചരിക്കുന്ന വീഡിയോയിലുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന വാദവുമായി സിംഹ രംഗത്തെത്തി. തന്റെ വീഡിയോയില്‍ കൃത്രിമത്വം നടത്തിയാണ് ഇപ്പോള്‍ പ്രചരിപ്പിച്ചിട്ടുള്ളതെന്ന് സിന്‍ഹ വാദിക്കുന്നു. 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ വാട്‌സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments