HomeNewsVideo-Newsശല്യം കൂടി; വീടിനു മുൻപിലെ കമിതാക്കളുടെ കാമകേളികൾ യൂ ട്യൂബിൽ പ്രചരിപ്പിച്ച് വീട്ടമ്മയുടെ പ്രതികാരം !...

ശല്യം കൂടി; വീടിനു മുൻപിലെ കമിതാക്കളുടെ കാമകേളികൾ യൂ ട്യൂബിൽ പ്രചരിപ്പിച്ച് വീട്ടമ്മയുടെ പ്രതികാരം ! -വീഡിയോ കാണാം

പറഞ്ഞു പറഞ്ഞു മടുത്തു. ഒടുവിൽ വീട്ടമ്മ പണി കൊടുത്തു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ കമിതാക്കള്‍ പ്രണയ കേളികള്‍ സ്‌ഥിരമാക്കിയതോടെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിപ്പിച്ച്‌ വീട്ടുടമയുടെ പ്രതികാരം. പലതവണ വിലക്കിയിട്ടും വീടിന്‌ മുന്നില്‍ പരസ്യമായ പ്രണയ കേളികള്‍ കമിതാക്കള്‍ സ്‌ഥിരമാക്കിയതോടെയാണ്‌ വീട്ടുടമ വ്യത്യസ്‌തമായി പ്രതികരിച്ചത്‌.

 

വീട്ടുടമ പുറത്തുവിട്ട ദൃശ്യങ്ങളില്‍ മൂന്ന്‌ സംഭവങ്ങളാണ്‌ ഉള്ളത്‌. ഒന്ന്‌ കമിതാക്കള്‍ നിര്‍ത്തിയിട്ട കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്‌. മറ്റൊന്ന്‌ ഒരു സ്‌ത്രീ ഇയാളുടെ പൂന്തോട്ടത്തില്‍ അതിക്രമിച്ച്‌ കയറി മറ്റൊരാളോട്‌ പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ്‌. ഇയാളുടെ വീടിന്‌ മുമ്പിലായി മറ്റൊരാള്‍ പരസ്യമായി മയക്കുമരുന്ന്‌ ഉപയോഗിക്കുന്നതാണ്‌ മൂന്നാമത്തെ സംഭവം.

 

തന്റെ വീടിന്‌ മുമ്പില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നു എന്ന്‌ വീട്ടുടമ കമിതാക്കള്‍ക്ക്‌ പലതവണ മുന്നറിയിപ്പ്‌ കൊടുത്തിരുന്നു. എന്നാല്‍ വീടിന്‌ മുമ്പില്‍ സ്‌ഥിരമായി കാര്‍ കൊണ്ടുവന്നിട്ടിരുന്ന ഇരുവരും തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പരസ്യമായി ആഘോഷിച്ചുപോന്നു. ഇതോടെ കമിതാക്കള്‍ അറിയാതെ വീട്ടുടമ ഗെയിറ്റിന്‌ മുകളില്‍ സി.സി.ടി.വി സ്‌ഥാപിക്കുകയായിരുന്നു. സ്വകാര്യ നിമിഷങ്ങള്‍ പരസ്യമായി ചെയ്യാന്‍ ശ്രമിച്ചാല്‍ പണി കിട്ടുമെന്ന മുന്നറിയിപ്പും ദൃശ്യങ്ങള്‍ക്കൊപ്പം വീട്ടുടമ നല്‍കിയിട്ടുണ്ട്‌.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments