HomeCinemaMovie News''മോഹൻലാൽ അത് പറഞ്ഞപ്പോൾ ഞാൻ പറക്കുകയായിരുന്നു'' ; ഷക്കീല ഇങ്ങനെ പറയാൻ കാരണമെന്ത്?

”മോഹൻലാൽ അത് പറഞ്ഞപ്പോൾ ഞാൻ പറക്കുകയായിരുന്നു” ; ഷക്കീല ഇങ്ങനെ പറയാൻ കാരണമെന്ത്?

ഷക്കീലയുടെ സിനിമകള്‍ ഒരുപാട് ആസ്വദിച്ച് കണ്ട ആളുകൾ പോലും പക്ഷെ ആ നടിയെക്കുറിച്ച് പറയുമ്പോള്‍ ഒരു അവഗണന വാക്കുകളില്‍ നിറയ്ക്കാറുണ്ട്. അടുത്തിടെ ഒരു ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോമഡി പരിപാടിയില്‍ എത്തിയപ്പോള്‍ ജീവിതത്തില്‍ താന്‍ നേരിട്ട അവഗണനകളെകുറിച്ച് ഷക്കീല പറയുകയുണ്ടായി. അതിനിടയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവവും നടി പങ്കുവച്ചു. ചോട്ടാം മുംബൈ എന്ന ചിത്രത്തിലാണ് ഷക്കീല മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്.

മലയാള സിനിമയുടെ രാജാവാണ് മോഹന്‍ലാല്‍ എന്ന് അവതാരിക പറഞ്ഞപ്പോള്‍, ഷക്കീല അടിവരയിട്ട് ഉറപ്പിച്ചു.. അതെ ശരിക്കും അവര്‍ ഒരു രാജാവാണ്. ഷൂട്ടിങ് കാണാന്‍ ഒരുപാട് ജനക്കൂട്ടമുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ തന്നെ ഞാനൊന്ന് പേടിച്ചു. പിന്നെ മോഹന്‍ലാല്‍ വന്നു. ഞങ്ങള്‍ ഡയലോഗുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു. ‘മാം ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണ്… കിന്നാരത്തുമ്പികള്‍ നാല് പ്രാവശ്യം കണ്ടിട്ടുണ്ട്’ എന്ന് ലാല്‍ പറയുന്ന ഒരു രംഗമുണ്ട്. വേണ്ട.. അത് ലാല്‍ പറയാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ മോഹന്‍ലാല്‍ പറഞ്ഞു, എന്താണ് പറഞ്ഞാല്‍ പ്രശ്‌നം. ശരിക്കും ഞാന്‍ കിന്നാരത്തുമ്പികള്‍ കണ്ടിട്ടുണ്ട്.. അതിലെന്താണ് തെറ്റ്- അത് ലാലില്‍ നിന്ന് പറഞ്ഞ് കേട്ടപ്പോള്‍ താന്‍ പറക്കുകയായിരുന്നു എന്ന് ഷക്കീല പറയുന്നു. ഒന്നും മോഹന്‍ലാല്‍ മറച്ചുവയ്ക്കുന്നില്ല. കഴിവുള്ളവരെ അംഗീകരിയ്ക്കുകയും അഭിനന്ദിയ്ക്കുകയും ചെയ്യുന്നു. അതാണ് ഒരാളുടെ ഏറ്റവും നല്ല വ്യക്തിത്വം- ഷക്കീല മോഹന്‍ലാലിനെ കുറിച്ച് പറയുന്നു.

ശരീരത്തിന്റെ ഈ 9 സ്ഥലങ്ങളിൽ അമർത്തൂ…. നിങ്ങൾക്കുണ്ടാകുന്ന അത്ഭുതാവഹമായ മാറ്റം അനുഭവിച്ചറിയൂ

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments