HomeAround KeralaPathanamthittaശബരിമലയിൽ ഈ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാര് ? - വീഡിയോ

ശബരിമലയിൽ ഈ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാര് ? – വീഡിയോ

പത്തനംതിട്ട: അനാചാരങ്ങളുടെ`കൂടായി   മാറിയിരിക്കുകയാണ് ശബരിമല. ആചാരങ്ങള്‍ എന്ന നിലയില്‍ തീര്‍ത്ഥാടകര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. ആചാരനുഷ്ഠാനങ്ങളിലെ വ്യത്യസ്തതയാണ് ശബരിമല എന്ന മഹാക്ഷേത്രത്തിന്റെ ഒരു പ്രത്യേകത. ഇവയില്‍ പലതും മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്തതുമാണ്. അനാചാരങ്ങളില്‍ പലതും അന്യസംസ്ഥാന തീര്‍ത്ഥാടകരാണ് അനുഷ്ഠിക്കുന്നതെന്നാണ് ശ്രദ്ധേയം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വരുന്നവഴി പലയിടത്തായി കല്ലുകള്‍ കൂട്ടിവയ്ക്കുന്നതാണ് അതില്‍ പ്രധാനം. പണ്ട് സന്നിധാനത്തേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ഡ്രൈവര്‍മാര്‍ എത്ര ട്രിപ്പ് ഓടി എന്നറിയാന്‍ കല്ലുകള്‍ കൂട്ടിവച്ചിരുന്നതാണ് ഇന്ന് പ്രധാന ആചാരമായിരിക്കുന്നത്.
തീര്‍ത്ഥാടകര്‍ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിന് മുകളിലേക്ക് തുണിക്കഷ്ണങ്ങള്‍ എറിഞ്ഞും, നാഗക്ഷേത്രത്തിലെ ചിത്രകൂടങ്ങള്‍ക്ക് മുകളില്‍ മഞ്ഞള്‍പ്പൊടി തൂകിയും പുതിയ ആചാരതീതികള്‍ ശബരിമലയില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഭസ്മം നിറച്ച പാത്രത്തില്‍ കര്‍പ്പൂരം കത്തിച്ച് കൊണ്ട് നടക്കുന്നതും, മാളികപ്പുറം ക്ഷേത്രമുറ്റത്ത് തേങ്ങ ഉരുട്ടുന്നതും ഇക്കൂട്ടത്തില്‍പെടും.  ഇത് കാണുന്നവര്‍ ആചാരമാണെന്ന് കരുതി പിന്നീടിത് പിന്തുടരുകയും ചെയ്യുന്നു. ഇത്തരം ആചാരങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമല്ലെന്നും, ഇവ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നുമാണ് തന്ത്രിയുടെ അഭിപ്രായം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments