ബീഫ് വിറ്റുവെന്നാരോപിച്ച് വൃദ്ധന് ആൾക്കൂട്ടത്തിന്റെ ക്രൂരമർദനം; ഞെട്ടിക്കുന്ന വീഡിയോ

12

ബീ​ഫി​ന്‍റെ പേ​രി​ല്‍ വീ​ണ്ടും ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണം. ആ​സാ​മി​ലെ ബി​സ്വ​നാ​ഥി​ല്‍ ബീ​ഫ് വി​ല്‍​പ്പ​ന ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്‌ ആ​ള്‍​ക്കൂ​ട്ടം മു​സ്‌ലീം വൃ​ദ്ധ​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. 68 വ​യ​സു​കാ​ര​നാ​യ ഷൗ​ക്ക​ത്ത് അ​ലി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച​യാ​യിരുന്നു സംഭവം.

ക​ഴി​ഞ്ഞ 35 വ​ര്‍​ഷ​മാ​യി ഷൗ​ക്ക​ത്ത് അ​ലി ബി​സ്വ​നാ​ഥി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തു​ക​യാ​ണ്. ഷൗ​ക്ക​ത്ത് അ​ലി​യെ ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദി​ക്കു​ന്ന വീ​ഡി​യോ ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യാ​ണ്. ഷൗ​ക്ക​ത്തി​നെ ബ​ല​മാ​യി പ​ന്നി​യി​റ​ച്ചി ക​ഴി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ന്നതും വീ​ഡി​യോ​യി​ല്‍ കാ​ണാം. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ഷൗ​ക്ക​ത്തി​നെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.