HomeUncategorizedസൗദിയിലെ വാഹനങ്ങളില്‍ ഇനിമുതൽ ഈ അടിസ്ഥാന ഉപകരണങ്ങള്‍ നിര്‍ബന്ധമായും സൂക്ഷിക്കണം; പുതിയ നിയമം ഇങ്ങനെ:

സൗദിയിലെ വാഹനങ്ങളില്‍ ഇനിമുതൽ ഈ അടിസ്ഥാന ഉപകരണങ്ങള്‍ നിര്‍ബന്ധമായും സൂക്ഷിക്കണം; പുതിയ നിയമം ഇങ്ങനെ:

സൗദിയിലെ ട്രാഫിക് വിഭാഗത്തിന്റെ പുതിയ മുന്നറിയിപ്പ്. വാഹനങ്ങളില്‍ അടിസ്ഥാന ഉപകരണങ്ങള്‍ നിര്‍ബന്ധമായും സൂക്ഷിക്കണമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഗ്ലാസുകളില്‍ കൂളിംഗ് സ്റ്റിക്കറുകളൊട്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സ്ത്രീകളുടെ വാഹനങ്ങള്‍ക്കും ബാധകമാണ്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട സ്‌പെയര്‍ ടയറും അനുബന്ധ ഉപകരണങ്ങളും മാത്രമല്ല, ഫയര്‍ എക്സ്റ്റിംഗ്വഷര്‍, ത്രികോണാകൃതിയിലുള്ള റിഫഌ്റ്റര്‍, പ്രഥമശുശ്രൂഷ സംവിധാനം, അഗ്‌നി പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയവയും വാഹനങ്ങളിലുണ്ടായിരിക്കണം. ഷാഡോ സ്റ്റിക്കറുകള്‍ വാഹനങ്ങുടെ അകത്തേക്കുള്ള കാഴ്ച മറക്കാത്തതായിരിക്കണം. പിന്‍സീറ്റിലെ വശങ്ങളിലുള്ള ഗ്ലാസുകളില്‍ മാത്രമാണ് ഇത്തരം കൂളിംഗ് ഫിലിമുകള്‍ പതിക്കുന്നതിന് അനുവാദമുള്ളൂ. വാഹനങ്ങളില്‍ അലങ്കാരമോ, എഴുത്തുകളോ, സ്റ്റിക്കറുകളോ അനുവദനീയമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments