ആരെയും ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആളുകള്‍ നോക്കിയിരിക്കെ കുട്ടികള്‍ കളിക്കുന്ന മോട്ടോര്‍ സൈക്കിളിലെത്തി ഒരു കൊച്ചുകുഞ്ഞിനെ വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്ന കുരങ്ങന്റേതാണ് വീഡിയോ.
കുട്ടിയില്‍ നിന്ന് പിടി നഷ്ടപ്പെടുമ്പോള്‍ വീണ്ടും വലിക്കാന്‍ ശ്രമിക്കുന്നതും അല്‍പ്പദൂരം കുഞ്ഞിനെ വലിച്ചുകൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഒരാള്‍ ഓടിയെത്തുമ്പോള്‍ മാത്രമാണ് കുരങ്ങന് കുഞ്ഞിനെ വിട്ട് ഓടിപ്പോകുന്നത്. മുന്‍ ബാസ്കറ്റ് ബോള്‍ താരം റെക്സ് ചമ്പാന് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.