യുക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെക്കൊണ്ട് മോദിക്ക് ജയ് വിളിപ്പിക്കാൻ കേന്ദ്രമന്ത്രിയുടെ ശ്രമം; വിദ്യാർഥികൾ നിശബ്ദത പാലിച്ചതോടെ ഇളിഭ്യനായി മന്ത്രി; വൈറലായ വീഡിയോ !

281

യുക്രെയ്‌നില്‍നിന്നെത്തിയ വിദ്യാര്‍ഥികളെകൊണ്ട് മോദിജിക്ക് ജയ് വിളിപ്പിക്കാന്‍ കേന്ദ്രമന്ത്രിയുടെ ശ്രമം. വിദ്യാര്‍ഥികള്‍ മൗനം പാലിച്ചതോടെ ഇളിഭ്യനായി കേന്ദ്ര മന്ത്രി. ‘ഭാരത് മാതാ കീ’ എന്ന് മന്ത്രി വിളിച്ചു കൊടുത്തപ്പോള്‍ വിദ്യാര്‍ഥികള്‍ ജയ് വിളിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ‘മാനന്യ മോദിജീ’ എന്ന് മന്ത്രി വിളിച്ചുകൊടുത്തത്. എന്നാല്‍, ഏറ്റുവിളിക്കാന്‍ തയ്യാറാവാതെ മൗനംപാലിച്ച യുക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീഡിയോ വൈറലായി. റഷ്യ സൈനികാധിനിവേശം ശക്തമാവുന്നതിനിടെ യുക്രെയ്‌നില്‍നിന്ന് രക്ഷപ്പെട്ടെത്തിയവിദ്യാര്‍ഥികളെ സൈനിക വിമാനത്തില്‍ കയറ്റിയിരുത്തിയ ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊടുക്കുകയായിരുന്നു. ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോള്‍ ഉറക്കെ ജയ് വിളിച്ച വിദ്യാര്‍ഥികള്‍ ‘മനന്യ മോദിജീ’ എന്ന് പറഞ്ഞപ്പോള്‍ നിശബ്ദത പാലിക്കുകയായിരുന്നു. വീഡിയോ കാണാം