HomeAround Keralaഉപയോഗിച്ചാൽ ശരീരം ജീവനോടെ അഴുകും; സ്വയം ഇല്ലാതാകും; 'സോംബി ഡ്രഗ്' ഉപയോഗത്തിൽ കുടുങ്ങി നിരവധി യുവാക്കൾ;...

ഉപയോഗിച്ചാൽ ശരീരം ജീവനോടെ അഴുകും; സ്വയം ഇല്ലാതാകും; ‘സോംബി ഡ്രഗ്’ ഉപയോഗത്തിൽ കുടുങ്ങി നിരവധി യുവാക്കൾ; നടുക്കുന്ന വീഡിയോ !

അതിമാരകമായ ഒരുതരം മയക്കയുമരുന്നിന്റെ ഉപയോഗം ലോകമാകമാനമുള്ള യുവാക്കളിൽ വർധിക്കുന്നതായി റിപ്പോർട്ട്. സോംബി ഡ്രഗ് എന്നറിയപ്പെടുന്ന ഈ മയക്കുമരുത്ത് അതിമാരക പ്രത്യാഘാതങ്ങൾ ഉഇണ്ടാക്കാൻ ശേഷിയുള്ളതാണ്. അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വിയോൺ ന്യൂസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, വീഡിയോയിൽ കാണിച്ചിരിക്കുന്ന പ്രദേശം കെൻസിംഗ്ടണിന് സമീപത്താണ്. ‘RaphouseTv’ എന്ന ട്വിറ്റർ ഹാൻഡിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ സോംബി അവസ്ഥയിലുള്ള നിരവധി ആളുകളാണ് ഒരു തെരുവിലൂടെ കടന്നു പോവുകയും റോഡിൽ അവശനിലയിൽ ഇരിക്കുകയും ഒക്കെ ചെയ്യുന്നത്. സൈലാസൈൻ അഥവാ ‘ട്രാങ്ക്’ എന്ന് അറിയപ്പെടുന്ന മയക്കുമരുന്നിന്റെ ഉപയോഗമാണ് ഇത്തരത്തിൽ ഒരു അവസ്ഥയിലേക്ക് ആളുകളെ തള്ളിവിടുന്നത്. സ്വബോധം പൂർണമായും നഷ്ടപ്പെടും എന്നതിനു പുറമേ ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളിലേക്കും ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തള്ളിവിടുന്നു.
വളർന്നുവരുന്ന ഏറ്റവും വലിയ ഭീഷണിയായാണ് അടുത്തിടെ വൈറ്റ് ഹൗസ് ഈ മയക്കുമരുന്നിനെ വിശേഷിപ്പിച്ചത്. വീഡിയോ കാണാം

https://twitter.com/i/status/1662804556953317376

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments