മസിൽമാൻ..!! തലകുത്തി മറിയാനൊരുങ്ങുന്ന ഓട്ടോയെ കൈകൊണ്ട് പിടിച്ചു നിർത്തി യുവാവ് ! വീഡിയോ

63

കണ്‍മുന്നില്‍ നടന്ന അപകടത്തെ മനസാന്നിധ്യം കൊണ്ട് ഒഴിവാക്കിയ ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചെറിയ റോഡിലെ വളവിൽ വളരെ വേ​ഗത്തിൽ എത്തുന്ന ഓട്ടോറിക്ഷ ഒരു വശത്തേയ്ക്ക് മറിയാൻ ആരംഭിക്കുകയാണ്. പെട്ടെന്ന് തന്നെ ഈ സാധാരണക്കാരന്‍ ഒരു സൂപ്പര്‍ ഹീറോയെ പോലെ മറിഞ്ഞു വീഴാൻ ഒരുങ്ങുന്ന ഓട്ടോറിക്ഷയെ തന്റെ കൈകൊണ്ട് പിടിച്ച് നേരെയാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. @DoctorAjayita എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ വൈറലായത്.’ഇന്ത്യയിൽ ആരും ഒരു സൂപ്പർ ഹീറോ ആയേക്കാം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്.