HomeNewsVideo-Newsവൈറലാകാൻ എന്തും ചെയ്യും !!ടിക് ടോക് വീഡിയോയ്ക്കായി സ്വന്തം ജീപ്പ് കത്തിച്ച് യുവാവ് ! ഒടുവിൽ...

വൈറലാകാൻ എന്തും ചെയ്യും !!ടിക് ടോക് വീഡിയോയ്ക്കായി സ്വന്തം ജീപ്പ് കത്തിച്ച് യുവാവ് ! ഒടുവിൽ പുലിവാൽ പിടിച്ചു: വീഡിയോ കാണാം

ടിക് ടോക് വീഡിയോയ്ക്കായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഓണാകാതിരുന്നതില്‍ പ്രകോപിതനായ യുവാവ് ജീപ്പ് കത്തിച്ചു. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിംഗ് ജഡേജയാണ് താരം.

ഇയാള്‍ ജീപ്പ് കത്തിക്കുന്നതിന്‍റെ വീഡിയോ ടിക്‌ടോക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ജീപ്പിന് തീയിട്ട ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഇയാള്‍ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് വീഡിയോ കണ്ടവരെല്ലാം ഏക സ്വരത്തില്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നു ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments