ഗര്‍ഭിണിയായ ഭാര്യയ്ക്കൊപ്പം ആശുപത്രിയില്‍ നിന്നിറങ്ങവേ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാന നാല്‍ഗോണ്ട ജില്ലയിലാണ് സംഭവം. പ്രണയ് എന്ന യുവാവാണ് മൂന്നു മാസം ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നില്‍ വെച്ച് വെട്ടേറ്റ് മരിച്ചത്. ദുരഭിമാനക്കൊലയെന്നാണ് വിവരം. ആറുമാസം മുമ്ബായിരുന്നു യുവാവ് അമൃത എന്ന യുവതിയെ വിവാഹം കഴിച്ചത്. ഇരുവരും വ്യത്യസ്ത ജാതി വിഭാഗത്തില്‍പ്പെടുന്നവരായിരുന്നു. സവര്‍ണ വിഭാഗത്തില്‍പെടുന്ന അമൃത മറ്റൊരു വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്യുന്നതിനെതിരെ അമൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീഡിയോ കാണാം
ഗര്‍ഭിണിയായ ഭാര്യയ്ക്കൊപ്പം ആശുപത്രിയില്‍ നിന്നിറങ്ങവേ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ഭീകര ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം
RELATED ARTICLES